മുകേഷിന് ഇക്കുറി സീറ്റുണ്ടാകില്ല; കൊല്ലത്ത് പകരക്കാരെ തേടി സി.പി.എം
ഷീബ വിജയൻ
കൊല്ലം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കൊല്ലം സീറ്റിൽ നിന്ന് നടൻ മുകേഷിനെ ഒഴിവാക്കാൻ സി.പി.എം ആലോചിക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയും മുകേഷിനെതിരെയുള്ള ലൈംഗികാതിക്രമ കേസുകളുമാണ് പാർട്ടിയെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിക്കുന്നത്. മുകേഷിന് പകരം ജില്ല ആക്റ്റിംഗ് സെക്രട്ടറി എസ്. ജയമോഹൻ, ചിന്ത ജെറോം, പി.കെ. ഗോപൻ എന്നിവരുടെ പേരുകളാണ് പാർട്ടി പരിഗണിക്കുന്നത്. ജനകീയനായ ഒരു സ്ഥാനാർത്ഥിയെ നിർത്തി കൊല്ലം തിരിച്ചുപിടിക്കാനാണ് സി.പി.എം ലക്ഷ്യമിടുന്നത്.
ASAaaas

