നൗക ബഹ്‌റൈൻ ‘സമന്വയം 2025’ സമാപിച്ചു; കെ.കെ. രമ എം.എൽ.എ മുഖ്യാതിഥിയായി
പ്രദീപ് പുറവങ്കര/മനാമ
നൗക ബഹ്‌റൈൻ, ബഹ്‌റൈൻ മീഡിയ സെന്ററുമായി (BMC) സഹകരിച്ച് കഴിഞ്ഞ മൂന്ന് മാസമായി നടത്തിവന്ന “സമന്വയം 2025” കലാസാംസ്കാരിക പരിപാടിയുടെ ഗ്രാൻഡ് ഫിനാലെ സഗയയിലെ ബി.എം.സി ഹാളിൽ വെച്ച് നടന്നു. വടകര എം.എൽ.എ കെ.കെ. രമ മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങ് ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ചെയർമാൻ ബിനുകുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
സാമൂഹ്യ പ്രവർത്തകനും അമദ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടറുമായ പമ്പവാസൻ നായർ, ആതുര ശുശ്രൂഷാ രംഗത്തെ പ്രമുഖൻ ഡോ. ചെറിയാൻ എന്നിവരെ കെ.കെ. രമ എം.എൽ.എ ആദരിക്കുകയും വിവിധ മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ചടങ്ങിൽ നൗക ബഹ്‌റൈൻ പ്രസിഡന്റ് നിധീഷ് മലയിൽ കെ.കെ. രമയ്ക്ക് ഉപഹാരം നൽകി.
ഗഫൂർ ഉണ്ണികുളം, ഷംസുദ്ധീൻ വെള്ളികുളങ്ങര, ഷിബിൻ, ഫ്രാൻസിസ് കൈതാരത്ത്, യു.കെ. ബാലൻ തുടങ്ങിയവർ ആശംസകൾ നേർന്നു. സെക്രട്ടറി അശ്വതി മിഥുൻ സ്വാഗതവും അനീഷ് ടി.കെ. നന്ദിയും പറഞ്ഞു. പ്രശസ്ത വയലിനിസ്റ്റ് ലക്ഷ്മി ജയന്റെ സംഗീതവിരുന്ന് ചടങ്ങിന് മാറ്റുകൂട്ടി.
dfsdfdfs
