'പോറ്റിയെ കേറ്റിയെ' പാട്ടിനെതിരായ പരാതി; പ്രാഥമിക അന്വേഷണം നടത്തും, കേസെടുക്കുന്നതില്‍ ആശയക്കുഴപ്പം
ഷീബ വിജയ൯
തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ തരംഗമായ 'പോറ്റിയെ കേറ്റിയെ' എന്ന പാരഡി ഗാനത്തിനെതിരെ ഡിജിപിക്ക് ലഭിച്ച പരാതിയിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചു. പരാതി പരിശോധിക്കാൻ ഡിജിപി എഡിജിപിയെ ചുമതലപ്പെടുത്തി. പാരഡി ഗാനത്തിലെ പരാമർശങ്ങൾ വിശ്വാസത്തെയും മതവികാരത്തെയും വ്രണപ്പെടുത്തുന്നതാണോ എന്ന് പോലീസ് പരിശോധിക്കും. രാഷ്ട്രീയ ലാഭത്തിനായി അയ്യപ്പഭക്തരെ അപമാനിക്കുന്ന രീതിയിലുള്ള ഈ പാട്ട് പിൻവലിക്കണമെന്നാണ് തിരുവാഭരണപാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാല പരാതിയിൽ ആവശ്യപ്പെട്ടത്.
വിഷയത്തിൽ കേസെടുക്കുന്നതുമായി ബന്ധപ്പെട്ട് പോലീസിൽ ആശയക്കുഴപ്പമുണ്ട്. നിയമോപദേശം ലഭിച്ച ശേഷമേ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കൂ. ഒരു കലാസൃഷ്ടി എന്ന നിലയിൽ പാട്ട് സമൂഹത്തിൽ തെറ്റിദ്ധാരണയുണ്ടാക്കിയിട്ടുണ്ടോ എന്നും അന്വേഷിക്കും. സിപഎം നേതാക്കളും ഗാനത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. നേരത്തെ യുഡിഎഫ് എംപിമാർ പാർലമെന്റിന് മുന്നിൽ ഈ ഗാനം ആലപിച്ച് പ്രതിഷേധിച്ചിരുന്നു.
aewaedswasdeed
