പിണറായിൽ ബോംബ് നിർമാണത്തിനിടെ സ്ഫോടനം; സി.പി.എം പ്രവർത്തകന് ഗുരുതര പരിക്ക്സ്ഫോടനം; സി.പി.എം പ്രവർത്തകന് ഗുരുതര പരിക്ക്


ശാരിക / കണ്ണൂർ

കണ്ണൂർ പിണറായിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ സി.പി.എം പ്രവർത്തകനായ വിപിൻ രാജിന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിപിൻ രാജിന്റെ കൈപ്പത്തി ചിതറിയെന്നാണ് റിപ്പോർട്ട്. പിണറായി വേണ്ടുട്ടായി കനാൽ കരയിലാണ് ബോംബ് നിർമിക്കുന്നതിനിടെ പൊട്ടിത്തെറിയുണ്ടായത് എന്നാണ് വിവരം.

വിപിൻ രാജിന്റെ വീടിന് സമീപത്ത് വെച്ച് തന്നെയാണ് സംഭവം. വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയാണ് വിപിൻ രാജെന്ന് പൊലീസ് പറഞ്ഞു. എന്നാൽ, പടക്കമാണ് പൊട്ടിയതെന്നാണ് സി.പി.എം കേന്ദ്രങ്ങളിൽ നിന്ന് വരുന്ന വിശദീകരണം. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. പടക്കമാണോ മറ്റെന്തെങ്കിലും സ്ഫോടകവസ്തുവാണോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.

article-image

vxcv

You might also like

  • Straight Forward

Most Viewed