കുവൈത്തിൽ ഭാര്യയെ കൊലപ്പെടുത്തിയ ഇന്ത്യൻ പൗരന് വധശിക്ഷ


ശാരിക / കുവൈത്ത് സിറ്റി

കുവൈത്തിലെ അൽ സാൽമി പ്രദേശത്ത് ഭാര്യയെ കൊലപ്പെടുത്തിയ ഇന്ത്യൻ പൗരന് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. ജഡ്ജി നായിഫ് അൽ ദഹൂം അധ്യക്ഷനായ കോടതിയാണ് വിധി പ്രഖ്യാപിച്ചത്. കേസ് ഫയലുകൾ പ്രകാരം ദമ്പതികൾക്കിടയിലെ സാമ്പത്തിക തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വീട്ടുചെലവുകൾക്കും ഭക്ഷണസാധനങ്ങൾക്കും പങ്കാളിത്തം വഹിക്കണമെന്ന് ഭാര്യ ആവർത്തിച്ച് ആവശ്യപ്പെട്ടത് പ്രതിയെ പ്രകോപിതനാക്കിയതായി അധികൃതർ പറയുന്നു.

പ്രതി ഭാര്യയെ അൽ സാൽമി മരുഭൂമിയിലേക്ക് വിളിച്ചുവരുത്തി ചുറ്റിക കൊണ്ട് തലയ്ക്ക് ആഞ്ഞടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പ്രോസിക്യൂഷൻ സമർപ്പിച്ച തെളിവുകൾ പരിശോധിച്ച ശേഷം ആക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്തതും ബോധപൂർവവുമാണെന്ന് ഉറപ്പാക്കിയാണ് കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചത്.

You might also like

  • Straight Forward

Most Viewed