ദുബായിൽ നടന്ന അന്താരാഷ്ട്ര അബാക്കസ് മത്സരത്തിൽ ബ്രെയിനോബ്രെയിൻ ബഹ്‌റൈൻ ടീമിന് തിളക്കമാർന്ന വിജയം
പ്രദീപ് പുറവങ്കര / മനാമ
ബ്രെയിനോബ്രെയിൻ ഇന്റർനാഷണൽ ആതിഥേയത്വം വഹിച്ച 15-ാമത് അന്താരാഷ്ട്ര അബാക്കസ് മത്സര മഹോത്സവമായ 'ബ്രെയിനോബ്രെയിൻ ഫെസ്റ്റ് 2025' ദുബായിലെ ഇന്ത്യൻ ഹൈസ്‌കൂളിലെ ഷെയ്ഖ് റാഷിദ് ഓഡിറ്റോറിയത്തിൽ ഗംഭീരമായി അരങ്ങേറി. 16 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 1800-ലധികം യുവപ്രതിഭകൾ പങ്കെടുത്ത ഈ മത്സരം മാനസിക ഗണിതശാസ്ത്രത്തിന്റെയും അബാക്കസ് വൈദഗ്ധ്യത്തിന്റെയും ലോകോത്തര ആഘോഷമായി മാറി. ജോർജ് റാഫേൽ, ഹിമ ജോയ് എന്നിവർ ഡയറക്ടർമാരായ ബ്രെയിനോബ്രെയിൻ ബഹ്‌റൈൻ ടീമിനെ പ്രതിനിധീകരിച്ച് അഞ്ച് വിദ്യാർഥികളാണ് പങ്കെടുത്തത്. ഇവർ മികച്ച പ്രകടനം കാഴ്ചവെച്ച് 4 ചാമ്പ്യൻ അവാർഡുകളും 1 ഗോൾഡ് ടോപ്പർ അവാർഡും നേടി ശ്രദ്ധേയമായ വിജയം സ്വന്തമാക്കി.
അരവ് റാവത്ത്, അഥർവ് കൗശൽ, കേഡൻ കൗടിഞ്ഞോ, എവലിൻ റേച്ചൽ ജോൺ എന്നിവർ ചാമ്പ്യൻ അവാർഡുകൾ നേടിയപ്പോൾ സ്നിഥിക് ഗുരാവ് ഗോൾഡ് ടോപ്പർ അവാർഡ് കരസ്ഥമാക്കി. പ്രചോദനാത്മകമായ ഉദ്ഘാടന ചടങ്ങിന് ശേഷം നടന്ന മത്സര റൗണ്ടുകളിൽ, വിദ്യാർത്ഥികൾ ബ്രെയിനോബ്രെയിനിന്റെ ലോകോത്തര പരിശീലന രീതിയുടെ മികവ് തെളിയിച്ചുകൊണ്ട് അസാധാരണമായ വേഗതയും കൃത്യതയും പ്രകടിപ്പിച്ചു. 3 മിനിറ്റ് നീണ്ട മത്സരത്തിൽ, അബാക്കസ് ഉപയോഗിച്ചോ മാനസികമായോ ഗണിത പ്രശ്നങ്ങൾ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ കൃത്യതയോടെ പരിഹരിക്കാനാണ് കുട്ടികൾ ശ്രമിച്ചത്.
വൈകുന്നേരം നടന്ന സമ്മാനദാന ചടങ്ങിൽ ബ്രെയിനോബ്രെയിൻ ഇന്റർനാഷണൽ മാനേജിംഗ് ഡയറക്ടർ മിസ്റ്റർ ആനന്ദ് സുബ്രഹ്മണ്യം, ടെക്നിക്കൽ ഡയറക്ടർ മിസ്റ്റർ അരുൾ സുബ്രഹ്മണ്യം എന്നിവർ വിജയികൾക്ക് അവാർഡുകൾ വിതരണം ചെയ്തു. വിദ്യാഭ്യാസപരമായ മികവിന്റെ പ്രതീകമായി ബ്രെയിനോബ്രെയിൻ അന്താരാഷ്ട്ര മത്സരം തുടരുന്നു. മാനസിക ഗണിതശാസ്ത്രത്തിന്റെ പ്രയോജനങ്ങൾ കുട്ടികൾക്ക് ലഭ്യമാക്കാൻ ആഗ്രഹിക്കുന്ന രക്ഷിതാക്കൾക്ക്, ബ്രെയിനോബ്രെയിൻ പരിവർത്തനപരമായ പഠനാനുഭവം ഉറപ്പാക്കുന്നു.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 39210220 എന്ന നമ്പറിൽ ബ്രെയിനോബ്രെയിൻ ബഹ്‌റൈനുമായി ബന്ധപ്പെടുക. വെബ്സൈറ്റ്: www.brainobrainbahrain.com.
aa
