ഇന്ത്യൻ സ്കൂളിൽ അറബി ഭാഷാ ദിനം ആഘോഷിച്ചു


പ്രദീപ് പുറവങ്കര / മനാമ

ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര അറബി ഭാഷാ ദിനാഘോഷങ്ങളോട് അനുബന്ധിച്ച് ഇന്ത്യൻ സ്കൂൾ ബഹ്‌റൈൻ വിദ്യാർത്ഥികൾക്കായി വിദ്യാഭ്യാസപരവും സാംസ്കാരികപരവുമായ നിരവധി പരിപാടികൾ സംഘടിപ്പിച്ചു. അറബി ഭാഷയുടെ പ്രാധാന്യവും സാംസ്കാരിക മൂല്യവും എടുത്തു കാണിക്കുക എന്ന ലക്ഷ്യത്തോടെയാണ് അറബിക് വകുപ്പിന്റെ ആഭിമുഖ്യത്തിൽ പരിപാടികൾ നടന്നത്.

 

 

article-image

അവതരണങ്ങൾ, അറബി കഥപറച്ചിൽ, കവിതാ പാരായണം, ഉപന്യാസ രചന തുടങ്ങിയ വിവിധ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾ ആവേശത്തോടെ പങ്കെടുത്തു. അറബി ഭാഷയുടെ ശ്രദ്ധേയമായ വൈവിധ്യം, വിവിധ സാംസ്കാരിക ആവിഷ്കാര രൂപങ്ങളുമായുള്ള ബന്ധം, ആശയവിനിമയവും സംഭാഷണവും വളർത്തുന്നതിൽ ഈ ഭാഷ വഹിക്കുന്ന പങ്ക് എന്നിവയെല്ലാം പരിപാടിയിൽ ചർച്ചാവിഷയമായി. ദൈനംദിന ആശയവിനിമയത്തിൽ അറബിയുടെ ഉപയോഗം, അതുല്യമായ കലാ പാരമ്പര്യങ്ങൾ, കാലിഗ്രാഫി എന്നിവയെക്കുറിച്ചുള്ള അവതരണങ്ങൾ ആഘോഷങ്ങൾക്ക് കൂടുതൽ മിഴിവേകി.

ഫാത്തിമ സൈനബ് വിശുദ്ധ ഖുർആൻ പാരായണം ചെയ്തതോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, ആക്ടിവിറ്റി പ്രധാന അധ്യാപിക ശ്രീകല ആർ, സലോണ പയസ്, വകുപ്പ് മേധാവി സഫ അബ്ദുള്ള ഖംബർ, അറബി അധ്യാപകർ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. വിവിധ ഗ്രേഡ് തലങ്ങളിൽ അറബി ഭാഷാ പഠനത്തിൽ മികവ് പുലർത്തിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു.

article-image

ഗ്രേഡ് 4-ൽ ലിന അബ്ദുൽജലീൽ, ജോറി യൂസിഫ്, യൂസിഫ് ഖാമിസ് എന്നിവരും ഗ്രേഡ് 5-ൽ അലി റെദ, ലുൽവ മുബാറക് അൽ-സുലൈത്തി, സഹ്‌റ അബ്ദുൽമഹ്ദി, സൈനബ് അബ്ദുൽഷഹീദ് എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചു.

ഗ്രേഡ് 6-ൽ വാദ് അബ്ദുൽ അസീസ്, മുഹമ്മദ് രാജെ, യാസ്മിൻ അഹമ്മദ്, ഫാത്തിമ അമ്മാർ, ഗ്രേഡ് 7-ൽ അമ്മർ ഹുസൈൻ, മുഹമ്മദ് ഖാസിം, ഹസ്സൻ സാദിഖ്, ഗ്രേഡ് 8-ൽ അലി മുഹമ്മദ്, ഫഹദ് ഹമ്മൂദ്, ഹവ്‌റ അബ്ദുൽഷഹീദ്, സാറ ബാസിം എന്നിവരും മികവ് തെളിയിച്ചവരിൽ ഉൾപ്പെടുന്നു.

ഗ്രേഡ് 9-ൽ ഹാദി മുഹമ്മദ്, സൈനബ് ഹുസൈൻ, സൈനബ് അലി, ഗ്രേഡ് 10-ൽ ബനിൻ അബ്ദുല്ല ഫൈസൽ, അൽജവ്ഹറ രാജെ മുഹമ്മദ്, ലാമർ യൂസിഫ് ഖാലിദ് എന്നിവർക്കാണ് ആദരം ലഭിച്ചത്. അറബിക് ക്വിസ് വിഭാഗത്തിൽ മറിയം ഫത്തി, സയ്യിദ് അലി ഹമീദ്, സാറാ ബാസെം, അബ്ബാസ് അഹമ്മദ്, നൂറ, ഫജർ സലാ, സൈനബ് മുഹമ്മദ്, അബ്ബാസ് യൂസഫ്, മുഹമ്മദ് രജാഹ്, നവാൽ അലി എന്നിവർ വിജയികളായി.

വിജയികളെയും പങ്കെടുത്ത വിദ്യാർത്ഥികളെയും സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, അസിസ്റ്റന്റ് സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, സീനിയർ സ്കൂൾ അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, വകുപ്പ് മേധാവി സഫ അബ്ദുല്ല എന്നിവർ അഭിനന്ദനങ്ങൾ അറിയിച്ചു.

article-image

sfdsf

You might also like

  • Straight Forward

Most Viewed