ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ (ഐസിആർഎഫ്) പ്രവർത്തിക്കുന്നത് ഔദ്യോഗിക അനുമതികളോടെയെന്ന് ഭാരവാഹികൾ
പ്രദീപ് പുറവങ്കര
1999 മുതൽ ബഹ്റൈനിൽ പ്രവർത്തിച്ചുവരുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് എന്ന ഐസിആർഎഫ് നിലവിൽ ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ എന്ന പേരിൽ ഔദ്യോഗിക അനുമതികളോടെയാണ് ഇപ്പോൾ പ്രവർത്തിക്കുന്നതെന്ന് ചെയർമാൻ അഡ്വ വി കെ തോമസ് വ്യക്തമാക്കി. സാമൂഹ്യക്ഷേമമന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സംഘടന ബഹ്റൈനിലെ ഇന്ത്യൻ പ്രവാസികളുടെ ക്ഷേമത്തിനാണ് മുൻഗണന നൽകുന്നതെന്നും അദ്ദേഹം അറിയിച്ചു. ലാഭേച്ഛയില്ലാതെ വിവിധ ക്ഷേമ പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ടെന്നും, ഇതിന് സഹായിക്കുന്ന ബഹ്റൈൻ ഗവൺമെന്റ്, ഇന്ത്യൻ എംബസി, തൊഴിൽ മന്ത്രാലയം, അഭ്യന്തര മന്ത്രാലയം, എൽഎംആർഎ എന്നിവരോടുള്ള നന്ദി രേഖപ്പെടുത്തുന്നുവെന്നും വാർത്തസമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു. 120 ദിനാറിൽ കുറവ് മാസവരുമാനമുള്ള ഇന്ത്യൻ പ്രവാസികൾ ബഹ്റൈനിൽ വെച്ച് മരണപ്പെട്ടാൽ ഒരു ലക്ഷം രൂപ ബഹ്റൈനിൽ വെച്ച് തന്നെ വിതരണം ചെയ്യുന്നുണ്ടെന്നും, ഇവർ അറിയിച്ചു.
സന്നദ്ധപ്രവർത്തകരുടെ ശക്തമായ പിന്തുണയോടെ മുമ്പോട്ട് പോകുന്ന ICWFA, പ്രവാസികൾക്കുള്ള മെഡിക്കൽ സഹായം മുതൽ നിയമസഹായം, മാനസികാരോഗ്യ പിന്തുണ, അടിയന്തര സേവനങ്ങൾ, ഭൗതികശരീരം സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനുള്ള സഹായം, സൗജന്യ ഭക്ഷ്യവിതരണം എന്നീ മേഖലകളിൽ സർക്കാറിന്റെ സഹകരണത്തോടെ വിപുലമായ സേവനങ്ങൾ നൽകിവരുന്നുണ്ട്. ഇത്തരത്തിലുള്ള ആവശ്യങ്ങൾ ഉള്ളവർ ജനറൽ സെക്രട്ടറി അനീഷ് ശ്രീധരനുമായി 3940 1394 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്.
േ്ോ്േ
