എസ്.എൻ.സി.എസ്.-ബില്ലവാസ് 'ട്രിബൂട്ട് ടു ബഹ്‌റൈൻ' രണ്ടാം പതിപ്പ് സമാപിച്ചു


പ്രദീപ് പുറവങ്കര / മനാമ

ശ്രീ നാരായണ ഗുരുദേവന്റെ നേതൃത്വത്തിൽ ആലുവ അദ്വൈതാശ്രമത്തിൽ നടന്ന സർവ്വമത സമ്മേളനത്തിന്റെ നൂറാം വാർഷികാഘോഷ വേളയിൽ, ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റി (എസ്.എൻ.സി.എസ്.) ബഹ്‌റൈൻ ബില്ലവാസുമായി ചേർന്ന് 'ട്രിബൂട്ട് ടു ബഹ്‌റൈൻ - ദി കോൺഫ്ലുവൻസ് ഓഫ് കൾച്ചേഴ്സ്, ദി സ്പിരിറ്റ് ഓഫ് ഹ്യൂമനിസം' എന്ന പരിപാടിയുടെ രണ്ടാം പതിപ്പ് സംഘടിപ്പിച്ചു.

article-image

സൽമാബാദിലെ ഗൾഫ് എയർ ക്ലബിൽ വെച്ച് നടന്ന ആഘോഷ പരിപാടിക്ക് എസ്.എൻ.സി.എസ്. ചെയർമാൻ കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശ്രീകാന്ത് എം.എസ്. സ്വാഗതം ആശംസിച്ചു. കേരള ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി അഡ്വക്കേറ്റ് ജി.ആർ. അനിൽ മുഖ്യ അതിഥിയായിരുന്ന പരിപാടിയുടെ ഉദ്ഘാടനം ശിവഗിരി മഠം മുൻ ജനറൽ സെക്രട്ടറി ഋതംബരാനന്ദ സ്വാമികൾ നിർവഹിച്ചു.

article-image

മറ്റ് അതിഥികളായി കേരള നിയമസഭ എം.എൽ.എ. അഡ്വക്കേറ്റ് ചാണ്ടി ഉമ്മൻ, ഇന്ത്യൻ എംബസി അറ്റാഷേ രമൺ ഗുപ്ത, ശിവഗിരി ധർമ്മസംഗം ട്രസ്റ്റ് അംഗം സ്വാമി ശിവനാരായണ തീർത്ഥ, സെയിന്റ് മേരീസ് ചർച്ച് വികാരി ഫാദർ ജേക്കബ് തോമസ്, ഫ്രെണ്ട്‌സ് സോഷ്യൽ അസോസിയേഷൻ ജനറൽ സെക്രട്ടറി സെയ്ത് റമദാൻ നദ്‌വി എന്നിവർ പങ്കെടുത്ത് ആശംസാ പ്രസംഗങ്ങൾ നടത്തി. ബഹ്‌റൈനോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന പ്രൊഫൈൽ വീഡിയോ പ്രദർശനവും ചടങ്ങിന്റെ ഭാഗമായി നടന്നു. ആഘോഷങ്ങൾക്ക് തിളക്കമേകാൻ ഐഡിയ സ്റ്റാർ സിംഗർ ഫെയിം അനുശ്രീയും സരിഗമപ ഫെയിം അശ്വിനും നേതൃത്വം നൽകിയ ഗാനമേള അരങ്ങേറി.

article-image

ആദ്യ സർവ്വമത സമ്മേളനത്തിന്റെ 100മാത് വാർഷിക പശ്ചാത്തലത്തിൽ നൂറ് അംഗങ്ങൾ പങ്കെടുത്ത ദൈവദശകം ആലാപനവും ബഹ്‌റൈനിലെ കലാകാരന്മാരും കലാകാരികളും അവതരിപ്പിച്ച ശാസ്ത്രീയ നൃത്തങ്ങളും ചടങ്ങിന് മിഴിവേകി. സമൂഹത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളെ ചടങ്ങിൽ വെച്ച് ആദരിച്ചു. ഗുരു സേവാ അവാർഡ് രാജൻ അമ്പലത്തറയ്ക്കും (ചെയർമാൻ, സേവനം, ദുബായ്), ഗുരു സമക്ഷം അവാർഡ് ജയശങ്കർ വിശ്വനാഥനും (യുനീക്കോ സി.ഒ.ഒ.), എക്സലൻസ് ഇൻ ബിസിനസ് അവാർഡ് ഭാസ്കർ ദേവ്ജിക്കും (ദേവ്ജി ഗ്രൂപ്പ് ചെയർമാൻ), എക്സലൻസ് ഇൻ ഓർഗനൈസേഷൻ എംപവർമെന്റ് ആൻഡ് ലീഡർഷിപ്പ് അവാർഡ് വിഷ്ണു ബാബു പിള്ളയ്ക്കും സമ്മാനിച്ചു. ജനറൽ കോർഡിനേറ്റർ സുരേഷ് കരുണാകരൻ, ജനറൽ കൺവീനർമാരായ സുനീഷ് സുശീലൻ, ഹരീഷ് പൂജാരി എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഈ പരിപാടിക്ക് വിവിധ ഉപവിഭാഗങ്ങൾ പിന്തുണയേകി. ബഹ്‌റൈൻ ബില്ലവാസ് ജനറൽ സെക്രട്ടറി കൗശിക് കെ.എസ്. സുവർണ്ണ ചടങ്ങുകൾക്ക് നന്ദി രേഖപ്പെടുത്തി.

article-image

essfs

You might also like

  • Straight Forward

Most Viewed