പതിനഞ്ചാമത് ആർ. എസ്. സി 'സാഹിത്യോത്സവ്' പോസ്റ്റർ പ്രകാശനം ചെയ്തു
പ്രദീപ് പുറവങ്കര / മനാമ
കലാലയം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ അണിയിച്ചൊരുക്കുന്ന പതിനഞ്ചാമത് ആർ എസ് സി നാഷനൽ സാഹിത്യോത്സവിൻ്റെ പോസ്റ്റർ ഐ സി എഫ് നാഷനൽ ചെയർമാൻ അബൂബക്കർ ലത്തീഫി സുലൈമാൻ ഹാജിക്ക് നൽകി പ്രകാശനം ചെയ്തു.
ഹമദ് ടൗണിലെ കാനൂ ഹാളിൽ വച്ച് നടന്ന ഐ സി എഫ് മദ്രസ കലോത്സവത്തിന്റെ പ്രൗഢമായ വേദിയിൽ വെച്ചായിരുന്നു പ്രകാശന ചടങ്ങ് സംഘടിപ്പിച്ചത്. പ്രവാസി വിദ്യാർത്ഥികളുടെയും യുവതീ യുവാക്കളുടെയും സർഗ്ഗവാസനകൾ പരിപോഷിപ്പിക്കാനും പുതിയ കാലത്തോട് സംവദിക്കാനും അവരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യം വെച്ചും എല്ലാ വർഷവും നടത്തുന്ന സാഹിത്യോത്സവ് ബഡ്സ്, കിഡ്സ്, പ്രൈമറി ജൂനിയർ, സെക്കൻഡറി, സീനിയർ, ജനറൽ എന്നീ വിഭാഗങ്ങളിലായി 80 ഇന മത്സരങ്ങളാണ് നടക്കുന്നത്.
ഫാമിലി, യൂനിറ്റ്, സെക്ടർ, സോൺ ഇവിടങ്ങളിൽ മത്സരിച്ച് വിജയിച്ചെത്തുന്ന 500 പ്രതിഭകൾ നാഷനൽ സാഹിത്യോത്സവിൽ മാറ്റുരക്കും. ജനുവരി 2 ന് ടൂബ്ലി അദാരി പാർക്കിൽ വെച്ച് നടക്കുന്ന നാഷനൽ സാഹിത്യോത്സവിൽ കലാ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും.
ഐ സി എഫ് ഐസി ഇൻറർനാഷണൽ ഡെപ്യൂട്ടി പ്രസിഡന്റുമാരായ എം സി അബ്ദുൽ കരീം ഹാജി, സൈനുദ്ദീൻ സഖാഫി, ഐസിഎഫ് ബഹ്റൈൻ ജനറൽ സെക്രട്ടറി ഷമീർ പന്നൂർ, എസ് ജെ എം ബഹ്റൈൻ പ്രസിഡൻറ് മമ്മൂട്ടി മുസ്ലിയാർ എസ്. ജെ.എം ബഹ്റൈൻ ജനറൽ സെക്രട്ടറി നസീഫ് അൽഹസനി, കെസിഎഫ് നാഷനൽ ചെയർമാൻ ജമാൽ ഹാജി വിട്ടാൽ, റഫീഖ് ലത്വീഫി, ഉസ്മാൻ സഖാഫി, മുഹ്സിൻ മദനി, ശംസുദ്ദീൻ സുഹ്രി, ഹകീം സഖാഫി കിനാലൂർ, മുഹമ്മദ് വി.പി. കെ, റസാഖ് ബദവി, റഹീം സഖാഫി വരവൂർ, കലന്തർ ശരീഫ്, ശിഹാബ് പരപ്പ, മൻസൂർ അഹ്സനി, ജഅ്ഫർ ശരീഫ്, മുഹമ്മദ് സഖാഫി തുടങ്ങിയവർ സംബന്ധിച്ചു.
സാഹിത്യോത്സവ് മത്സരാർത്തികൾക്കുള്ള രജിസ്ട്രേഷന് വേണ്ടി 3238 2484 ഈ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
dfsdfs
