ബഹ്‌റൈനിലെ സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ നീക്കം

പ്രദീപ് പുറവങ്കര
മനാമ l ബഹ്‌റൈനിലെ സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന പുതിയൊരു നിയമനിർമാണ നിർദേശം സർക്കാർ പാർലമെന്റിന് കൈമാറി. രാജ്യത്തെ സ്വകാര്യ സ്‌കൂളുകളുടെ പ്രവർത്തനങ്ങൾ ശക്തമായി നിയന്ത്രിക്കുക എന്നതാണ് ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യം. സ്‌കൂളുകൾ അനാവശ്യമായി ഫീസ് വർധിപ്പിക്കുന്നത് തടയാനുള്ള കർശനമായ വ്യവസ്ഥകൾ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ ഭരണപരമായ പിഴകളും ക്രിമിനൽ ബാധ്യതയും ഏർപ്പെടുത്താൻ നിയമം വ്യവസ്ഥ ചെയ്യുന്നു. മികച്ച പ്രകടനം കാഴ്ചവെക്കുന്ന സ്ഥാപനങ്ങൾക്ക് പ്രോത്സാഹനങ്ങൾ നൽകാനുള്ള വ്യവസ്ഥകളും ഇതിലുണ്ട്. സ്വകാര്യ വിദ്യാഭ്യാസ മേഖലയുടെ നിലവാരം ഉയർത്താനും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും താൽപര്യങ്ങൾ സംരക്ഷിക്കാനും ഈ നിയമം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ിേി്