കുവൈത്തിലേക്ക് മടങ്ങി വരാൻ കഴിയാത്തവര്‍ക്ക് രജിസ്ട്രേഷന്‍ സംവിധാനം ഒരുക്കി ഇന്ത്യന്‍ എംബസി

കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്നും നാട്ടിൽ പോയി മടങ്ങി വരാൻ കഴിയാത്ത ഇന്ത്യക്കാർക്കായി കുവൈത്തിലെ ഇന്ത്യൻ എംബസിയിൽ രജിസ്ട്രേഷൻ ആരംഭിച്ചു. കോവിഡ് പ്രതിസന്ധി മൂലം നാട്ടിൽ പോയി കുടുങ്ങിയ ഇന്ത്യക്കാർക്ക് സമയത്ത് തിരിച്ചു വരാൻ കഴിയാതെ, തിരിച്ചുവരവ് വൈകിയത് മൂലം വിസ കാലാവധി അവസാനിക്കാറായവർ, ജോലി നഷ്ടപ്പെട്ടവർ, ജോലിയിൽ പുനഃപ്രവേശിക്കേണ്ടവർ, ശന്പളവും മറ്റ് ആനുകൂല്യങ്ങളും തുടങ്ങിയവ ലഭിക്കാനുള്ളവർ എന്നിങ്ങനെ എല്ലാ വിഭാഗത്തിൽ ഉൾപെട്ടവർക്കും രജിസ്റ്റർ ചെയ്യാവുന്നതാണ് എന്ന് ഇന്ത്യൻ എംബസ്സി അറിയിച്ചു. എംബസ്സിയിൽ രജിസ്റ്റർ ചെയ്യുന്നവരുടെ പട്ടിക കുവൈത്ത് സർക്കാരിന് സമർപ്പിക്കുന്നതാണെന്നും, എംബസ്സിയുടെ https://forms.gle/sExZK1GKW36BLpVz7 ലിങ്ക് വഴി രജിസ്റ്റർ ചെയ്യാവുന്നതാണെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു.