കുവൈത്ത് അമീറിന്റെ സംസ്‍കാര ചടങ്ങുകളില്‍ പങ്കെടുക്കക കുടുംബാംഗങ്ങള്‍ മാത്രമെന്ന് റിപ്പോർട്ട്


 
കുവൈത്ത് സിറ്റി: കുവൈത്ത് അമീർ ശൈഖ് സബാഹ് അല് അഹ്മദ് അൽ ജാബിർ അൽ സബാഹിന്റെ മൃതദേഹം അമേരിക്കയിൽ നിന്ന് ബുധനാഴ്ച കുവൈത്തിലെത്തിക്കും. അമീരി ദിവാനിൽ നിന്നാണ് ഇത് സംബന്ധിച്ച വിവരങ്ങള് അറിയിച്ചത്. പ്രത്യേക സാഹചര്യം പരിഗണിച്ച് മരണാന്തര ചടങ്ങുകളിൽ ബന്ധുക്കൾ മാത്രമേ പങ്കെടുക്കുകയുള്ളൂ എന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
സുരക്ഷാ മാനദണ്ഡങ്ങളും പൊതുജനാരോഗ്യ സംരക്ഷണവും മുന്നിര്ത്തിയാണ് ചടങ്ങുകള് ബന്ധുക്കളെ മാത്രം ഉൾപ്പെടുത്തി നടത്താന് തീരുമാനിക്കുന്നതെന്ന് അമീരി ദിവാൻ അഫയേഴ്സ് മന്ത്രി ശൈഖ് അലി ജറ അൽ സബാഹ് അറിയിച്ചു. അന്തരിച്ച അമീറിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടിരിക്കുന്ന രാജ്യത്തെ പൗരന്മാരുടെയും പ്രവാസികളുടെ വികാരത്തെ ആദരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

You might also like

  • Straight Forward

Most Viewed