കുവൈത്തിൽ 614 പേർക്ക് കൂടി കോവിഡ്


കുവൈത്ത് സിറ്റി: കുവൈത്തിൽ 614 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 378 കുവൈത്തികൾക്കും 236 വിദേശികൾക്കുമാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 55,508 പേർക്കാണ് വൈറസ് ബാധിച്ചത്. തിങ്കളാഴ്ച 746 പേർ ഉൾപ്പെടെ 45,356 പേർ രോഗമുക്തി നേടി. മൂന്നുപേർകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 393 ആയി. ബാക്കി 9759 പേരാണ് ചികിത്സയിലുള്ളത്. 148 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed