കുവൈത്തിൽ ഞായറാഴ്ച മുതൽ കർഫ്യൂ സമയക്രമത്തിൽ മാറ്റം


കുവൈത്ത് സിറ്റി: കുവൈത്തിൽ കർഫ്യൂ സമയം ചുരുക്കി. മെയ് 31 മുതൽ വൈകിട്ട് ആറുമണി മുതൽ രാവിലെ ആറുമണി വരെയാണ് കർഫ്യൂ. പൂർണ കർഫ്യൂ നേരത്തെ നിശ്ചയിച്ച പ്രകാരം മേയ് 30ന് അവസാനിക്കും.

പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ്, ആഭ്യന്തര മന്ത്രി അനസ് അൽ‍ സാലിഹ് എന്നിവർ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. രാജ്യം സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിന്റെ ഭാഗമായാണ് കർഫ്യൂ സമയം ചുരുക്കിയത്. അതേസമയം പുതിയ സമയക്രമം എന്നു വരെയാണെന്ന് മന്ത്രിമാർ വ്യക്തമാക്കിയില്ല. ഖൈത്താൻ, ഫർ‍വാനിയ, ഹവല്ലി എന്നീ പ്രദേശങ്ങളെ കൂടി ഐസൊലേറ്റ് ചെയ്യാൻ തീരുമാനിച്ചതാണ് മറ്റൊരു പ്രധാന കാര്യം. ജലീബ് അൽ ശുയൂഖ്, മഹബൂല എന്നീ പ്രദേശങ്ങൾ ഐസൊലേറ്റ് ചെയ്യുന്നത് തുടരും.

You might also like

  • Straight Forward

Most Viewed