ഉത്ര കൊലപാതകം; സൂരജിന്‍റെ വീട്ടുകാർക്കെതിരെ കേസെടുക്കണമെന്ന് വനിതാ കമ്മീഷൻ

കൊല്ലം: ഉത്ര വധക്കേസിൽ ഭർത്താവ് സൂരജിന്‍റെ വീട്ടുകാർക്കെതിരെ കേസെടുക്കാൻ വനിതാ കമ്മീഷൻ നിർദ്ദേശം. സൂരജിന്‍റെ അച്ഛനും അമ്മക്കും സഹോദരിക്കും എതിരെ ഗാർഹിക പീഡനത്തിന് കേസെടുക്കാനാണ് വനിതാ കമ്മീഷൻ നിർദ്ദേശിച്ചിട്ടുള്ളത്. പത്തനംതിട്ട എസ് പിയോട് കേസ് എടുക്കാൻ ആവശ്യപ്പെട്ടതായി വനിതാ കമ്മിഷൻ അംഗം ഷാഹിദാ കമാൽ അറിയിച്ചു. ഗാർഹിക പീഡനത്തിന് കേസ് എടുത്ത് രണ്ടാഴ്ചക്കകം അന്വേഷണ പുരോഗതി അറിയിക്കാനാണ് വനിതാ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുള്ളത്.