വായ്പാ മോറോട്ടോറിയം മൂന്നുമാസത്തേക്കുകൂടി നീട്ടി എസ്.ബി.ഐ


കൊച്ചി: കോവിഡ് 19−ന്റെ പശ്ചാത്തലത്തിൽ ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലേക്കു റിസർവ്‍വ് ബാങ്ക് പ്രഖ്യാപിച്ച വായ്പാ തിരിച്ചടവു മോറോട്ടോറിയം എസ്ബിഐ അർഹതയുള്ള എല്ലാ ഇടപാടുകാർക്കും അവരുടെ അപേക്ഷയ്ക്കു കാത്തിരിക്കാതെ ബാധകമാക്കി. കൂടാതെ ഇഎംഐ നീട്ടി വയ്ക്കുന്നതിന് ഇടപാടുകാരുടെ അനുമതിക്കായി അര്‍ഹതയുള്ള 85 ലക്ഷത്തിലധികം  ഇടപാടുകാരുമായി ബാങ്ക് എസ്എംഎസുമായി  ബന്ധപ്പെടുകയും താൽപ്പര്യമുണ്ടെങ്കിൽ ഇഎംഐ നിർ‍ത്തിവയ്ക്കുവാൻ ആവശ്യപ്പെടുവാൻ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. ബാങ്ക് അയയ്ക്കുന്ന എസ്എംഎസിന് ‘യെസ്’ എന്നു മറുപടി നൽകിയാൽ മൂന്നു മാസങ്ങളിലെ തവണ തിരിച്ചടവു നീട്ടിവയ്ക്കും. തിരിച്ചടവു നീട്ടി വയ്ക്കുവാൻ ആഗ്രഹിക്കുന്നവർ‍ എസ്എംഎസ് ലഭിച്ച് അഞ്ചു ദിവസത്തിനുള്ളിൽ മറുപടി നൽകണം. മറുപടി നൽകാത്തവരുടെ കാര്യത്തിൽ നിലവിലുള്ള നടപടിക്രമം തുടരും.

You might also like

Most Viewed