ഷുവൈഖിൽ തീപിടിത്തം; മൂന്ന് മരണം: രണ്ട് പേർക്ക് പരിക്ക്

കുവൈത്ത് സിറ്റി: ഷുവൈഖ് വ്യവസായ മേഖലയിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് പേർ മരിച്ചു. രണ്ട് പേർക്ക് പരിക്കുണ്ട്. എണ്ണ വിൽപന കേന്ദ്രം, ഗാരിജുകൾ, ഓട്ടോപാർട്ട്സ് കടകൾ എന്നിവയുൾപ്പെട്ട മേഖലയിലാണ് ഇന്നലെ രാവിലെഏഴോടെ തീപിടിത്തമുണ്ടായത്. ഏകദേശം 2000 ചതുരശ്ര മീറ്റർ പ്രദേശത്തായിരുന്നു അഗ്നിബാധ.