തൃശൂരിൽ കാപ്പ ഉത്തരവ് ലംഘിച്ച പ്രസിദ്ധ"പെൺഗുണ്ട'കളെ നാടുകടത്തി


 

തൃശൂർ: കാപ്പ ഉത്തരവ് ലംഘിച്ചതിന് വലപ്പാട് രണ്ടു യുവതികളെ നാടുകടത്തി. കുപ്രസിദ്ധ ഗുണ്ടകളായ വലപ്പാട് കരയാമുട്ടം ചിക്കവയലിൽവീട്ടിൽ സ്വാതി(28), വലപ്പാട് ഈയാനിവീട്ടിൽ ഹിമ(25) എന്നിവരെയാണ് കാപ്പപ്രകാരം ഒരുവർഷത്തേയ്ക്ക് നാടുകടത്തിയത്. 2025 ജൂൺ 16 മുതൽ കാപ്പ നിയമപ്രകാരം ആറുമാസക്കാലത്തേക്ക് കൊടുങ്ങല്ലൂർ ഡിവൈഎസ്പി ഓഫീസിൽ ഒപ്പിടുന്നതിനായി ഉത്തരിട്ടിരുന്നു. ഉത്തരവുലംഘിച്ച് മരണവീട്ടിൽകയറി ആക്രമണം നടത്തിയതിനെ തുടർന്നാണ് യുവതികളെ നാടുകടത്തിയത്. ഇരുവരും വലപ്പാട് പോലീസ് സ്റ്റേഷനിൽ കവർച്ചാക്കേസിലും വീടുകയറി ആക്രമണം നടത്തിയ കേസിലും അടിപിടിക്കേസിലും ഉൾപ്പടെ നാല് ക്രിമിനൽ കേസുകളിലെ പ്രതികളാണ്.

 

article-image

ZXZXCZ

You might also like

  • Lulu Exchange
  • Straight Forward

Most Viewed