വെള്ളാപ്പള്ളി മുഖ്യമന്ത്രിയുടെ കാറിൽ പോയത് എഐ വെച്ച് ഉണ്ടാക്കിയതെന്ന് ഗോവിന്ദൻ മാഷ് പറഞ്ഞാൽ അത്ഭുതപ്പെടാനില്ല; അൻവർ


ഷീബ വിജയൻ 

മലപ്പുറം I ആഗോള അയ്യപ്പസംഗമത്തിൽ സർക്കാരിനെതിരെ വിമർശനവുമായി മുൻ നിലമ്പൂർ എംഎൽഎയും തൃണമൂൽ നേതാവുമായ പി.വി അൻവർ. അയ്യപ്പ സംഗമ നാടകമാണ് കേരളത്തിൽ നടന്നതെന്ന് പി.വി അൻവർ പറഞ്ഞു. അയ്യപ്പസംഗമത്തിൽ ആളുകൾ കുറഞ്ഞത് കേരളത്തിലെ മൂന്നര കോടി ജനങ്ങൾ കണ്ടതാണെന്നും വർഗീയ വാദത്തിന്റെ നെറ്റിപ്പട്ടം കെട്ടിയ ആളെ കാറിൽ കയറ്റിയാണ് മുഖ്യമന്ത്രി പരിപാടിയിൽ പങ്കെടുക്കാൻ വന്നതെന്നും പി.വി അൻവർ പറഞ്ഞു. അയ്യപ്പ സംഗമത്തിന് വെള്ളാപ്പള്ളി മുഖ്യമന്ത്രിയുടെ കാറിൽ പോയത് എഐ വെച്ച് ഉണ്ടാക്കിയതല്ലേ എന്ന് നാളെ ഗോവിന്ദൻ മാഷ് പറഞ്ഞാൽ അത്ഭുതപ്പെടാനില്ലെന്നും പി.വി അൻവർ മാധ്യമങ്ങളോട് പറഞ്ഞു. കുറച്ചുകാലമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആണ് ഗോവിന്ദൻ മാഷെയും നയിക്കുന്നതെന്നും അൻവർ. കഴിഞ്ഞ ഒന്നരവർഷമായി മുഖ്യമന്ത്രി നടത്തുന്ന എല്ലാ പരിപാടികളും പരാജയമാണെന്നും പി.വി അൻവർ പറഞ്ഞു.

article-image

ggghghghgh

You might also like

  • Lulu Exchange
  • Straight Forward

Most Viewed