സ്കൂൾ ബസ് ഡ്രൈവർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു; ബസ് നിയന്ത്രിച്ച് മറ്റുള്ളവരുടെ ജീവൻ രക്ഷിച്ച് വിദ്യാർത്ഥി

റിയാദ്: സ്കൂൾ ബസ് ഓടിച്ചുകൊണ്ടിരുന്ന ഡ്രൈവർ പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചപ്പോൾ സമയോചിതമായി ഇടപെട്ട വിദ്യാർത്ഥി ബസ് നിയന്ത്രിച്ചു നിർത്തി മറ്റുള്ളവരുടെ ജീവൻ രക്ഷിച്ചു. സൗദി അറേബ്യയിലെ തൈമ ഗവർണറേറ്റിലാണ് സംഭവം നടന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച വൈകിട്ട് ക്ലാസ് കഴിഞ്ഞു പോകുമ്പോഴായിരുന്നു സംഭവം.