കുവൈത്തിൽ നിന്ന് പ്രവാസികൾ നാട്ടിലേക്കയച്ചത് 466 ബില്യൺ ഡോളർ
കുവൈത്ത് സിറ്റി: കഴിഞ്ഞ വർഷം പ്രവാസികൾ സ്വന്തം രാജ്യങ്ങളിലേക്കയച്ചത് 466 ബില്യൺ ഡോളർ. അടുത്ത വർഷം ഇത് 485 ബില്യൺ ഡോളറായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ലോകബാങ്ക് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 69 ബില്യൺ ഡോളറുമായി ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. ചൈന(64), ഫിലിപ്പീൻ
സ്(33) രാജ്യങ്ങളാണു തൊട്ടുപിന്നിൽ. ഇന്നലെ ഒരു ദിനാറിന് 223 രൂപയിലെത്തിയിട്ടുണ്ട്. ഗൾഫിൽ നിന്നു പണം അയക്കുന്നവർക്ക് നിരക്ക് ഉയർന്നതോടെ ആഹ്ലാദത്തിന്റെ ദിനങ്ങളാണ്.
അതേസമയം വിദേശികൾ ഏറ്റവും കൂടുതൽ നിക്ഷേപം നടത്തിയ രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്ത് രണ്ടാമതാണ്. രാജ്യത്തെ ജനസംഖ്യയിൽ 80% വിദേശികളാണ്. വിദേശികളയക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്തണമെന്ന പാർലിമെന്റ് ധനകാര്യ സമിതി നിർദ്ദേശം നടപ്പാക്കുകയാണെങ്കിൽ പ്രതാഘാതങ്ങൾ ഉണ്ടാവുമെന്നും സമാന്തര മാർഗങ്ങൾ ഉടലെടുക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.