കളഞ്ഞു കിട്ടിയ 120 ബഹ്റൈൻ ദിനാർ ഉടമസ്ഥന് തിരികെ നൽകി യുവാവ് മാതൃകയായി
മനാമ: വടകര സ്വദേശിയും ഗുദൈബിയ എം ആന്റ് കെ ട്രേഡിംഗ് ഷോപ്പിലെ ജീവനക്കാരനും, പ്രതിഭ ഗുദൈബിയ അംഗവുമായ അനീഷ് കളഞ്ഞ് കിട്ടിയ നുറ്റി ഇരുപത് ബഹ്റൈൻ ദിനാർ ഉടമസ്ഥന് തിരികെ നൽകി മാതൃകയായി. ഹൂറയിലെ ശബാറക് കഫ്തീരിയൽ ജോലി ചെയ്യുന്ന കോഴിക്കോട് നരിക്കുനി സ്വദേശി സുബൈറിന്റെ പണമാണ് വഴിയരികിൽ നഷ്ടപ്പെട്ടത്.
കളഞ്ഞ് കിട്ടിയ പണം ലഭിച്ച കടയുടെ അടുത്ത് ചെന്ന് തമിഴ്നാട് സ്വദേശിയായ കടയിലെ ജീവനക്കാരനോട് അനീഷ് കാര്യം പറയുകയും, യഥാർത്ഥ ഉടമസ്ഥൻ വന്നാൽ വിളിക്കേണ്ട അനീഷിന്റെ മൊബൈൽ നന്പർ കൊടുക്കുകയും ചെയ്തു. വൈകുന്നേരമായിട്ടും വിവരമൊന്നും ലഭിക്കാത്തതിനാൽ ഹൂറ പോലീസ് േസ്റ്റഷനിൽ വിവരമറിയിക്കാൻ പോകുന്ന വഴി ആദ്യം നന്പർ കൊടുത്ത കടയിൽ കയറി വിവരം തിരക്കുന്നതിനിടയിൽ കടയിൽ സ്ഥാപിച്ച സി.സി.ടി.വി ക്യാമറയിൽ കാശ് നഷ്ടമായ ആളുടെ ചിത്രമുണ്ടെന്നും, ഇനി വന്നാൽ വിളിക്കാമെന്നും കടയിലെ ജീവനക്കാരൻ പറഞ്ഞു. രാത്രി 8 മണിയോടെ അനീഷിന് ഫോൺ സന്ദേശം ലഭിക്കുകയും, തെളിവുകളുടെ അടിസ്ഥാനത്തിൽ യഥാർത്ഥ ഉടമസ്ഥന് പണം തിരിച്ചു നൽകുകയും ചെയ്തു.