കൊല്ലം ജില്ല പ്രവാസി സമാജം ജഹറ യുണിറ്റ് രൂപികരിച്ചു
കുവൈറ്റ് സിറ്റി : കൊല്ലം ജില്ല പ്രവാസി സമാജം, കുവൈറ്റ് ജഹറ മേഖലയില്‍ പുതിയ യുണിറ്റ് രൂപികരിച്ചു. പ്രസിഡണ്ട് സലിംരാജ്ന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വൈസ് പ്രസിഡണ്ട് ഡോക്ടര്‍ സുബു തോമസ് ഉത്ഘാടനം ചെയ്തു. ജനറല്‍സെക്രട്ടറി അലക്സ് മാത്യു, റെജി മത്തായി, പ്രമീള്‍ പ്രഭാകാരന്‍ ട്രഷറര്‍ തമ്പി ലൂക്കോസ് എന്നിവര്‍ സംസാരിച്ചു. അന്‍സാർ കുളത്തുപ്പുഴ സ്വാഗതവും രാകേഷ് നന്ദിയും പറഞ്ഞു.
യുണിറ്റ് ഭാരവാഹികളായി രാകേഷ്(കണ്‍വീനര്‍) സതീഷ് .കെ. .അജികുമാര്‍ ( ജോ.കണ്‍വീനെഴ്സ്) അഭിലാഷ്, സുനില്‍ കുമാര്‍, ഷീബാ ഗോപിനാഥ് എന്നിവരെ എക്സികുട്ടിവ് അംഗങ്ങളായും തിരഞ്ഞെടുത്തു

