കുവൈത്തിന്റെ സാന്പത്തിക നിലയിൽ പുരോഗതിയെന്ന് റിപ്പോർട്ട്
കുവൈത്ത് സിറ്റി : ആഭ്യന്തര മന്ത്രാലയത്തിന്റെ നിയമങ്ങൾ പാലിച്ചുകൊണ്ടു സ്വദേശികൾക്കു വിദേശത്തുനിന്നു ഗാർഹികത്തൊഴിലാളികളെ നേരിട്ടു റിക്രൂട്ട് ചെയ്യുന്നതിന് അനുമതി നൽകണമെന്നു വ്യവസ്ഥ ചെയ്യുന്ന സ്വകാര്യ ബില്ലുമായി വലീദ് അൽ തബ്തബാഇ എം.പി. അംഗീകൃത കന്പനികൾ വഴിയുള്ള റിക്രൂട്ട്മെന്റിനു പുറമെ വ്യക്തികൾക്കു നേരിട്ടും റിക്രൂട്ട്മെന്റ് അനുവദിക്കണമെന്നാണ് ബില്ലിലെ വ്യവസ്ഥ.
ഈ നിർദ്ദേശത്തിനു തടസ്സമാകുന്ന വല്ലതും നിലവിലുള്ള നിയമത്തിൽ ഉണ്ടെങ്കിൽ അവ നീക്കം ചെയ്യണം. റിക്രൂട്ട്മെന്റ് കന്പനി രൂപീകരണവുമായി ബന്ധപ്പെട്ടുണ്ടായ കാലതാമസത്തിനിടെ ഗാർഹികത്തൊഴിൽ വിപണിയിലുണ്ടായ വിടവ് നികത്തുന്നതിനും ഗാർഹികത്തൊഴിൽ മേഖലയിൽ സന്തുലനം കൊണ്ടുവരുന്നതിനും നിർദ്ദേശം സഹായിക്കുമെന്നും ബിൽ വ്യക്തമാക്കുന്നു.
റിക്രൂട്ട്മെന്റ് ലൈസൻസ് ദുരുപയോഗം ചെയ്യുന്നവരെ കണ്ടുപിടിക്കുന്നതിനും തൊഴിലാളികൾക്ക് അർഹമായ വേതനവ്യവസ്ഥകൾ ഉറപ്പുവരുത്തുന്നതിനും ബില്ലിൽ വ്യവസ്ഥയുണ്ട്.

