വി­നോ­ദസഞ്ചാ­ര മേ­ഖലയിൽ കു­വൈ­ത്തിന് വൻ സാ­ധ്യതയു­ണ്ടെ­ന്ന് പഠന റി­പ്പോ­ർ­ട്ട്


കുവൈത്ത് സിറ്റി : വിനോദ സഞ്ചാര വികസനത്തിൽ കുവൈത്തിന് വൻ സാധ്യതയുണ്ടെന്ന് ലോക വിനോദസഞ്ചാര ഓർഗനൈസേഷൻ (ഡബ്ല്യു.ടി‌‌.ഒ) പ്രതിനിധികളുടെ പഠന റിപ്പോർട്ട്. ലഭ്യമാകുന്ന എല്ലാ വിഭവങ്ങളും സർക്കാർ വിവേകപൂർവം ഉപയോഗിക്കുകയും പുതിയ ആശയങ്ങളും സാന്പത്തിക വിനിയോഗവും പ്രോത്സാഹിപ്പിക്കുകയും ചെയ്താൽ കുവൈത്തിന് ഈ രംഗത്ത് മുന്നേറാൻ കഴിയുമെന്നാണു റിപ്പോർട്ടിലെന്നു ലീഡേഴ്സ് ഗ്രൂപ്പ് കന്പനി ഫോർ കൺസൽറ്റിങ് ആൻഡ് ഡവലപ്മെൻ‌റ് ജനറൽ മാനേജർ നബീല അൽ അഞ്ജരി പറഞ്ഞു.  

വിനോദ സഞ്ചാര വികസനത്തിലൂടെ ആഭ്യന്തരവും രാജ്യാന്തരവുമായ മാന്ദ്യം നേരിടാൻ കഴിയും. ടൂറിസം, റിക്രിയേഷൻ, ഹോസ്പിറ്റാലിറ്റി, ട്രാവൽ സെക്ടർ എന്നിവ ശക്തിപ്പെടുത്തണം. ലോകത്ത് കഴിഞ്ഞ വർഷം യുദ്ധങ്ങൾ, തീവ്രവാദി ആക്രമണങ്ങൾ തുടങ്ങി ഒട്ടേറെ വെല്ലുവിളികൾ ഉണ്ടായെങ്കിലും ടൂറിസം രംഗത്ത് പുരോഗതിയാണ് രേഖപ്പെടുത്തിയത്. 

മധ്യപൂർവ ദേശത്ത് മു‌‌ൻ‌ വർഷത്തെ അപേക്ഷിച്ച് കഴിഞ്ഞ വർഷം വിനോദ സഞ്ചാര മേഖലയിൽ അഞ്ചുശതമാനം വർദ്ധനയുണ്ടായി. വ്യാപാര മേഖലയിലേതിനേക്കാൾ നിക്ഷേപവും പുതിയ ആശയങ്ങളും ഉണ്ടാകുന്നത് ഇപ്പോൾ വിനോദസഞ്ചാര മേഖലയിലാണ്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed