വേ­ൾ­ഡ് ട്രേഡ് സെ­ന്റർ‍ മാ­ളിൽ തെ­രുവ് ഭക്ഷ്യമേ­ള ആരംഭി­ച്ചു­


അബുദാബി : വേൾഡ് ട്രേഡ് സെന്റർ മാളിൽ തെരുവ് ഭക്ഷ്യമേള തുടങ്ങി. വിവിധ രാജ്യങ്ങളിലെ തനത് ഭക്ഷണവിഭവങ്ങൾ അബുദാബി ഫുഡ് ഫെസ്റ്റിൽ അവതരിപ്പിക്കുന്നുണ്ടെങ്കിലും ഇന്ത്യൻ രുചികൾ തേടിയെത്തുന്നവരാണ് അധികവും. അബുദാബിയിലെ ഇന്ത്യൻ ഭക്ഷണശാലകളിൽ ലഭ്യമല്ലാത്ത തനത് ഭക്ഷണങ്ങളാണ് മേളയിൽ കൂടുതലും.

ഇന്ത്യയുടെ പൈതൃക കാഴ്ചകളായ താജ്മഹൽ, പരന്പരാഗത നൃത്തരൂപങ്ങൾ എന്നിവയെല്ലാം വലിയ കാൻവാസിൽ ഒരുക്കിയ പശ്ചാത്തലത്തിലാണ് പാചകം നടക്കുന്നത്. മുഗൾ, മറാത്തി, പഞ്ചാബി ഭക്ഷണവിഭവങ്ങളുടെ വലിയ ശ്രേണിതന്നെയുണ്ട് മേളയിൽ. പരന്പരാഗത വസ്ത്രമണിഞ്ഞ ജീവനക്കാർ നിറങ്ങളും കൊത്തുപണികളുംകൊണ്ട് അലങ്കരിച്ച ഉന്തുവണ്ടിയിലാണ് വിഭവങ്ങൾ ഒരുക്കുന്നത്.

ഇന്ത്യയിലെ ഒരു തെരുവിൽ ഭക്ഷണം കഴിക്കുന്ന അനുഭവം ഇവിടെയെത്തുന്നവർക്ക് ലഭിക്കും. രാത്രി കുഞ്ഞു വർണവിളക്കുകളുടെ പശ്ചാത്തലത്തിൽ തുറസ്സായ സ്ഥലത്തെ മരക്കസേരയിലിരുന്ന് വിശേഷങ്ങൾ പങ്കുവെക്കാൻ ഇവിടെയെത്തുന്നവരിൽ എല്ലാ പ്രായക്കാരുമുണ്ട്. കീശയിലൊതുങ്ങുന്ന പണത്തിന് രുചികൾ ആസ്വദിക്കാം എന്നതാണ് ഇവിടത്തെ പ്രത്യേകത. 

സിറിയ, ഫിലിപ്പീൻസ്, തായ്ലാൻഡ്, ഇന്തോനേഷ്യ, ചൈന തുടങ്ങി നിരവധി രാജ്യങ്ങളുടെ ഭക്ഷണങ്ങളും മേളയിലുണ്ട്. ഏപ്രില് 14 വരെ തുടരുന്ന മേള വൈകീട്ട് അഞ്ചുമുതൽ 10 വരെയാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed