കു­വൈ­ത്തിൽ പൊ­തു­മാ­പ്പ് അവസാ­നി­ക്കാൻ‍ ഇനി­ മൂന്ന് ദി­വസം കൂ­ടി


കു­വൈ­ത്ത് സി­റ്റി­ : കു­വൈ­ത്തി­ൽ പൊ­തു­മാ­പ്പ് അവസാ­നി­ക്കാ­ൻ ഇനി­ മൂന്ന് ദി­വസം കൂ­ടി­. പൊ­തു­മാ­പ്പ് പ്രയോ­ജനപ്പെ­ടു­ത്തി­യ ഇന്ത്യക്കാ­രിൽ ഭൂ­രി­ഭാ­ഗവും ഔട്ട്പാസ് വാ­ങ്ങി­യി­ട്ടി­ല്ല. ഇവർ‍ എത്രയും പെ­ട്ടെ­ന്ന് ഔട്ട് പാ­സ് വാ­ങ്ങണമെ­ന്ന് ഇന്ത്യൻ എംബസി­ ആവശ്യപ്പെ­ട്ടു­. നി­ലവി­ൽ ആഭ്യന്തര മന്ത്രാ­ലയം പ്രഖ്യാ­പി­ച്ചത് പ്രകാ­രം ഈ മാ­സം22നാണ് പൊ­തു­മാ­പ്പ് അവസാ­നി­ക്കു­ന്നത്. കഴി­ഞ്ഞ മാ­സം 29-ന് ആരംഭി­ച്ച പൊ­തു­മാ­പ്പിൽ ഇത് വരെ­ രാ­ജ്യം വി­ട്ടവരു­ടെ­ കൃ­ത്യമാ­യ കണക്ക് അധി­കൃ­തർ പു­റത്ത് വി­ട്ടി­ട്ടി­ല്ല.

ഒന്നര ലക്ഷത്തി­ലധി­കം താ­മസകു­ടി­യേ­റ്റ നി­യമ ലംഘകരു­ണ്ടെ­ന്നാണ് മന്ത്രാ­ലയത്തെ­ ഉദ്ദരി­ച്ച് റി­പ്പോ­ർ­ട്ടു­ള്ളത്. രേ­ഖകളിൽ 30000ൽ അധി­കം ഇന്ത്യക്കാ­രു­ണ്ടെ­ങ്കി­ലും ഇതു­വരെ­ എംബസി­യിൽ ഔട്ട് പാ­സി­നെ­ത്തി­യി­ട്ടു­ള്ളവരു­െ­ട എണ്ണം 10000ൽ താ­ഴെ­യാ­ണ്. കലാ­വധി­യു­ള്ള പാ­സ്‌പോ­ർ‍­ട്ട് കൈ­വശം ഉള്ളവർ­ക്ക് വി­മാ­നടി­ക്കറ്റ് എടു­ത്ത് യാ­ത്രചെ­യ്യാ­വു­ന്നതാ­യതി­നാൽ ഇത്തരക്കാ­രു­ടെ­ കണക്ക് എംബസി­യിൽ ലഭ്യമല്ല. ഇപ്പോ­ഴും നി­രവധി­യാ­ളു­കൾ ഔട്ട്പാ­സി­നാ­യി­ എംബസി­യെ­ സമീ­പി­ക്കു­ന്നു­ണ്ട്. എന്നാൽ ഔട്ട്പാ­സിന് അപേ­ക്ഷി­ച്ചി­ട്ടു­ള്ളവരിൽ ചി­ലർ ഇത് വരെ­ അവ കരസ്ഥമാ­ക്കി­യി­ട്ടി­ല്ല. എത്രയും പെ­ട്ടന്ന് എംബസി­യി­ൽ നി­ന്ന് ഔട്ട്പാ­സു­കൾ‍ കരസ്ഥമാ­ക്കി­ പൊ­തു­മാ­പ്പ് ആനു­കൂ­ല്ല്യം ഉപയോ­ഗപ്പെ­ടു­ത്തണമെ­ന്ന് എംബസി­ വീ­ണ്ടും പ്രസ്താ­വനയിൽ ആവശ്യപ്പെ­ട്ടി­ട്ടു­ണ്ട്.­

You might also like

  • Lulu Exchange
  • Straight Forward

Most Viewed