എണ്ണ ഉൽപ്പാദന മേഖലയ്ക്കായി കുവൈത്ത് വകയിരുത്തുന്നത് 50000 കോടി ഡോളർ
കുവൈത്ത് സിറ്റി : എണ്ണ, വാതകം ഉൽപ്പാദനവും റിഫൈനറികളുടെ ശേഷിയും വർദ്ധിപ്പിക്കുന്നതിനു 2040ന് അകം 50,000 കോടി ഡോളർ ചെലവ ഴിക്കുമെന്നു കുവൈത്ത് ഓയിൽ കോർപറേഷൻ അറിയിച്ചു. 2040ന് അകം ക്രൂഡ് ഉൽപ്പാദനം പ്രതിദിനം 4.75 ദശലക്ഷംബാരൽ ആയി ഉയർത്തുന്നതി നുള്ള പദ്ധതികളുടെ ഭാഗമായാണ് വിവിധ മേഖലകളിലായി അത്രയും തുക വിനിയോഗിക്കുക യെന്ന് കോർപറേഷൻ സി.ഇ.ഒ അറിയിച്ചു.
റിഫൈനറി ശേഷി 2035ന് അകം പ്രതിദിനം 20 ലക്ഷം ബാരൽ കവിയുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. 2040 വരെയുള്ള കാലഘട്ടത്തിൽ 39,400 കോടി ഡോളറും ചെലവിടും.
