യു­.എ.ഇ ഇന്നവേ­ഷൻ മാ­സാ­ചരണത്തിന് തു­ടക്കമാ­യി­


ദുബൈ : നൂതന ആശയങ്ങളുടെ ആഘോഷമൊരുക്കി ഇന്നവേഷൻ മാസാചരണം ആരംഭിച്ചു. യു.എ.ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശാനുസരണമാണ് എല്ലാ എമിറേറ്റുകളിലും ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത്. 

ഏഴ് എമിറേറ്റുകളുടെ എക്സിക്യുട്ടീവ് കൗൺസിലുകളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന നൂറോളം പരിപാടികളാണ് ഇന്നവേഷൻ മാസാചരണത്തിന്റെ ഭാഗമായിട്ടുള്ളത്. കൂടാതെ നൂറുകണക്കിനു മറ്റു പരിപാടികളും രാജ്യത്താകെ നടത്തും. നൂതന നയങ്ങളും പദ്ധതികളും പരീക്ഷിക്കാനുള്ള തുറന്ന രാജ്യാന്തര പരീക്ഷണശാലയായി രാജ്യത്തെ മാറ്റാനുള്ള യു.എ.ഇ നേതൃത്വത്തിന്റെ ദർശനത്തിന്റെയും വ്യക്തതയുള്ള നിർദ്ദേശത്തിന്റെയും അടിസ്ഥാനത്തിലാണ് യു.എ.ഇ ഇന്നവേഷൻ മാസമാചരിക്കുന്നതെന്നു കാബിനറ്റ് കാര്യ, ഭാവി മന്ത്രിയും സയൻസ് ടെക്നോളജി ആൻഡ് ഇന്നവേഷൻ ഉന്നതസമിതി ചെയർമാനുമായ മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഗെർഗാവി പറഞ്ഞു.

തൊഴിലിന്റെ ഭാഗമായി ഇന്നവേഷൻ മാറ്റാൻ യു.എ.ഇയ്ക്കു കഴിഞ്ഞു. വ്യക്തികളെ ശാക്തീകരിക്കുന്നതിലും ക്രിയാത്മകമായ ഫലങ്ങളുണ്ടാക്കാനുമാണ് യു.എ.ഇ ശ്രമിക്കുന്നത്. ഫെഡറൽ സർക്കാർ, എമിറേറ്റുകളുടെ എക്സിക്യുട്ടീവ് കൗൺസിലുകൾ, സ്വകാര്യമേഖല കന്പനികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ പരസ്പരപൂരകമായ സംവിധാനത്തിന്റെയും സഹകരണത്തിന്റെയും ഫലമാണ് യു.എ.ഇ ഇന്നവേഷൻ മാസമെന്ന് അദ്ദേഹം പറഞ്ഞു.

You might also like

  • Straight Forward

Most Viewed