മുവാസലാത്ത് ടാക്‌സി നിരക്കുകൾ കുറച്ചു
മസ്്ക്കറ്റ് : മുവാസലാത്ത് ടാക്‌സി നിരക്കുകൾ കുറച്ചു. ഇന്ന് മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു. പകൽ സമയം ഒരു റിയാലാണ് രണ്ട് സർവ്വീസുകൾക്കും ഈടാക്കുക. രാത്രിയിൽ 1.3 റിയാലും ഈടാക്കും. തുടർന്നുള്ള ഓരോ കിലോമീറ്ററിനും ആദ്യത്തെ 30 കിലോമീറ്റർ വരെ 200 ബൈസയും ഇതിൽ കൂടുതൽ ദൂരം സഞ്ചരിക്കുന്നവരിൽ നിന്ന് 150 ബൈസയും ഈടാക്കും.
മാളുകളിൽ നിന്ന് ആദ്യ കിലോമീറ്ററിന് ഒരു റിയാലും ഓൺ കോൾ ടാക്‌സികൾക്ക് 1.2 റിയാലുമായിരുന്നു ഇതുവരെയുള്ള നിരക്ക്. തുടർന്നുള്ള ഓരോ കിലോമീറ്ററിനും 300 ബൈസയും ഈടാക്കി. വൈകിട്ട് യഥാക്രമം 1.3 റിയാലും 1.5 റിയാലുമായിരുന്നു. കിലോമീറ്ററിന് 350 ബൈസ തോതിലും ഈടാക്കും.
