ബഹ്‌റൈനിൽ പുതിയ ടൊയോട്ട RAV4 പ്ലഗ്-ഇൻ ഹൈബ്രിഡ് (PHEV) പുറത്തിറക്കി ഇബ്രാഹിം കെ. കാനൂ


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈനിലെ ടൊയോട്ട വാഹനങ്ങളുടെ ഏക വിതരണക്കാരായ ഇബ്രാഹിം കെ. കാനൂ (EKK), പുതിയ ടൊയോട്ട RAV4 പ്ലഗ്-ഇൻ ഹൈബ്രിഡ് ഇലക്ട്രിക് വെഹിക്കിൾ (PHEV) വിപണിയിൽ അവതരിപ്പിച്ചു. ബഹ്‌റൈനിലെ ടൊയോട്ട നിരയിലേക്ക് എത്തുന്ന ആദ്യത്തെ പ്ലഗ്-ഇൻ ഹൈബ്രിഡ് മോഡലാണിത്. സിത്രയിലെ ടൊയോട്ട ഷോറൂമിലെ 'ബിയോണ്ട് സീറോ' (Beyond Zero) വിഭാഗത്തിലാണ് പുതിയ വാഹനം പുറത്തിറക്കിയത്. സാധാരണ RAV4 മോഡലുകളെ അപേക്ഷിച്ച് കൂടുതൽ കരുത്തും മികച്ച പ്രകടനവും ഇന്ധനക്ഷമതയും ഇലക്ട്രിക് ഡ്രൈവിംഗ് സൗകര്യവും പുതിയ വാഹനം വാഗ്ദാനം ചെയ്യുന്നു.

ഉപഭോക്താക്കളുടെ വ്യത്യസ്തമായ യാത്രാ ആവശ്യങ്ങളും അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതയും കണക്കിലെടുത്തുള്ള ടൊയോട്ടയുടെ 'മൾട്ടി-പാത്ത്‌വേ' സമീപനത്തിന്റെ ഭാഗമായാണ് ഈ പുതിയ അവതരണം. ബഹ്‌റൈനിലെ ഉപഭോക്താക്കൾക്ക് ദൈനംദിന യാത്രകളിൽ ഇലക്ട്രിക് ഡ്രൈവിംഗ് പ്രയോജനപ്പെടുത്തുന്നതിനൊപ്പം, ഒരു ഹൈബ്രിഡ് എസ്‌യുവിയുടെ എല്ലാ സൗകര്യങ്ങളും നിലനിർത്താൻ RAV4 PHEV സഹായിക്കുന്നു. വൈദ്യുത വാഹനങ്ങളിലേക്കുള്ള മാറ്റം കൂടുതൽ എളുപ്പമാക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണിതെന്നും, സമീപഭാവിയിൽ ടൊയോട്ടയിൽ നിന്ന് കൂടുതൽ നൂതന സാങ്കേതികവിദ്യകൾ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്നും ഇബ്രാഹിം കെ. കാനൂവിലെ ടൊയോട്ട മാർക്കറ്റിംഗ് സീനിയർ മാനേജർ അയ്മൻ ഷെഹാദെ പറഞ്ഞു.

ഇലക്ട്രിക്, ഹൈബ്രിഡ് മോഡുകളിലായി ആകെ 1,040 കിലോമീറ്റർ വരെ സഞ്ചരിക്കാനുള്ള ശേഷിയാണ് പുതിയ RAV4 PHEV നൽകുന്നത്. ദൈനംദിന യാത്രകൾക്ക് ഇലക്ട്രിക് പവറും ദീർഘദൂര യാത്രകൾക്ക് ഹൈബ്രിഡ് മോഡും ഡ്രൈവർമാർക്ക് തിരഞ്ഞെടുക്കാം. ഇലക്ട്രിക് മോട്ടോറും പെട്രോൾ എൻജിനും സംയോജിക്കുന്ന പ്ലഗ്-ഇൻ ഹൈബ്രിഡ് സംവിധാനം വേഗത്തിലുള്ള ആക്സിലറേഷനും ശാന്തവും സുഗമവുമായ യാത്രാനുഭവവും ഉറപ്പാക്കുന്നു.

50 kW ഡിസി ഫാസ്റ്റ് ചാർജിംഗ് വഴി ഏകദേശം 30 മിനിറ്റിനുള്ളിൽ ബാറ്ററി പൂജ്യത്തിൽ നിന്ന് 80 ശതമാനം വരെ ചാർജ് ചെയ്യാൻ സാധിക്കും. കൂടാതെ 11 kW എസി ചാർജർ ഉപയോഗിച്ച് ഏകദേശം മൂന്ന് മണിക്കൂറിനുള്ളിൽ പൂർണ്ണമായി ചാർജ് ചെയ്യാം. വാഹനത്തിൽ നിന്ന് മറ്റ് ഇലക്ട്രിക് ഉപകരണങ്ങളിലേക്ക് വൈദ്യുതി നൽകാനുള്ള സൗകര്യവും (3 kW എസി, 9 kW ഡിസി ഔട്ട്പുട്ട്) ഇതിലുണ്ട്. പുതിയ RAV4 PHEV എത്തുന്നതോടെ ബഹ്‌റൈനിലെ ടൊയോട്ടയുടെ ഇലക്ട്രിക്-ഹൈബ്രിഡ് വാഹന നിര കൂടുതൽ വിപുലമായിരിക്കുകയാണ്.

article-image

adsdsaadsads

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed