തദ്ദേശസ്വയംഭരണ വാർ‍ഡ് പുനർ‍വിഭജനം സംബന്ധിച്ച ഓർ‍ഡിനൻ‍സ് മടക്കി ഗവർ‍ണർ


തദ്ദേശസ്വയംഭരണ വാർ‍ഡ് പുനർ‍വിഭജനം സംബന്ധിച്ച ഓർ‍ഡിനന്‍സ് മടക്കി ഗവർ‍ണർ‍ ആരിഫ് മുഹമ്മദ് ഖാന്‍. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽ‍ക്കുന്നത് ചൂണ്ടിക്കാണ്ടിയാണ് നടപടി. ഓർ‍ഡിനന്‍സിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അനുമതി വേണമെന്നും ഗവർ‍ണർ‍ വ്യക്തമാക്കി. തിങ്കളാഴ്ച ചേർ‍ന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ വാർ‍ഡുകളിലും ഒരു വാർ‍ഡ് അധികമായി പുനർ‍വിഭജനം നടത്താനുള്ള ഓർ‍ഡിനന്‍സ് പുറത്തിറക്കാന്‍ തീരുമാനിച്ചത്. ഗവർ‍ണർ‍ ഓർ‍ഡിനന്‍സിൽ‍ ഒപ്പുവച്ച ശേഷം വെള്ളിയാഴ്ച മന്ത്രിസഭാ യോഗം ചേർ‍ന്ന് ജൂണ്‍ 10 മുതൽ‍ നിയമസഭാ സമ്മേളനം വിളിക്കാനായിരുന്നു നീക്കം. 

എന്നാൽ‍ ഓർ‍ഡിനന്‍സിൽ‍ ഒപ്പിടാതെ സഭാ സമ്മേളനം വിളിച്ചു ചേർ‍ക്കാന്‍ ഗവർ‍ണറോട് ശിപാർ‍ശ ചെയ്യാനും സർ‍ക്കാരിന് കഴിയില്ല. സഭാസമ്മേളനം വിളിക്കാന്‍ തീരുമാനിച്ചാൽ‍ ഓർ‍ഡിനന്‍സിന് പകരം ബില്ല് കൊണ്ടുവരേണ്ടി വരും. ഈ സാഹചര്യത്തിൽ‍ അടിയന്തരമായി ഓർ‍ഡിനന്‍സിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അനുമതി തേടാനുള്ള ശ്രമത്തിലാണ് സർ‍ക്കാർ‍.

article-image

asdas

You might also like

  • Straight Forward

Most Viewed