കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത; ജാഗ്രത നിർദ്ദേശം


സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂർ‍ കാസർ‍കോട് ഒഴികെയുള്ള 12 ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പുണ്ട്. പത്തനംതിട്ട കോട്ടയം ഇടുക്കി ജില്ലകളിൽ‍ ഇന്നും നാളെയും റെഡ് അലേർ‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ‍ രണ്ട് ദിവസവും ഓറഞ്ച് മുന്നറിയിപ്പുമുണ്ട്. അതി തീവ്രമായ മഴ ബുധനാഴ്ച വരെ തുടരാനാണ് സാധ്യത. ചൊവ്വയും ബുധനും 14 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ബുധനാഴ്ചയോടെ ബംഗാൾ‍ ഉൾ‍കടലിൽ‍ ന്യൂനമർ‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. കാലവർ‍ഷം ഇന്ന് ആന്‍ഡമാനിൽ‍ എത്തിച്ചേരുമെന്നാണ് പ്രവചനം. 

തുടക്കത്തിൽ‍ വൈകുന്നേരങ്ങളിലും രാത്രിയിലും സജീവമാകുന്ന മഴ, അറബികടലിൽ‍ പടിഞ്ഞാറന്‍ കാറ്റ് അനുകൂലമാകുന്നത്തോടെ പകൽ‍ സമയങ്ങളിലും ലഭിച്ചു തുടങ്ങും. മലയോര മേഖലകളിൽ‍ മഴ കനക്കാനാണ് സാധ്യത. മഴക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ‍ പൊതുജനങ്ങൾ‍ ജാഗ്രത പാലിക്കണം. ദുരന്തസാധ്യതയുള്ള മേഖലകളിൽ‍നിന്ന് നിന്ന് ആവശ്യമെങ്കിൽ‍ ജനങ്ങൾ‍ മാറി താമസിക്കാന്‍ തയ്യാറാകണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർ‍ദ്ദേശിച്ചു. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ‍ പോകുന്നതിന് വിലക്ക് ഏർ‍പ്പെടുത്തി. കേരള തെക്കന്‍ തമിഴ്‌നാട് തീരങ്ങളിൽ‍ ഉയർ‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

article-image

azczc

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed