തൃശ്ശൂര്‍ പൂരം കലക്കിയത് പൊലീസ് തന്നെ, ഞാന്‍ തന്നെ സാക്ഷി; കെ മുരളീധരന്‍ എം പി


തൃശ്ശൂര്‍ പൂരം 'കലക്കിയത്' പൊലീസെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ എം പി. നിലവിലെ നടപടികള്‍ പര്യാപ്തമല്ലെന്നും കമ്മീഷണര്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയോ എന്നറിയാന്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും കെ മുരളീധരന്‍ പറഞ്ഞു. പൂരവുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ ഉണ്ടായ പരാതിയില്‍ തൃശൂര്‍ പൊലീസ് കമ്മീഷണര്‍ അങ്കിത്ത് അശോക്, അസി. കമ്മീഷണര്‍ സുദര്‍ശന്‍ എന്നിവരെ സ്ഥലംമാറ്റാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു. ഇതിലാണ് പ്രതികരണം.

'കമ്മീഷണറെ തല്‍കാലത്തേക്ക് മാറ്റിനിര്‍ത്തുകയാണ്. തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ വീണ്ടും ഇവിടെത്തന്നെ കൊണ്ടുവരും. ആളെപ്പറ്റിക്കാനാണ് ഈ നടപടി. പൂരം കലക്കാന്‍ രാവിലെ മുതല്‍ കമ്മീഷണര്‍ ശ്രമിച്ചുകൊണ്ടിരുന്നു. കമ്മീഷണര്‍ പൂരം കലക്കുന്നതിന് ഞാന്‍ തന്നെ സാക്ഷി. ബ്രഹ്‌മസ്വം മഠത്തില്‍ പാസ് കാണിച്ചെത്തിയവരെ തടഞ്ഞു. എന്നെ തടയാന്‍ നോക്കിയിരുന്നെങ്കില്‍ വിവരം അറിഞ്ഞേനെ. പൂരത്തിന്റെ പൊലിമ മുഴുവന്‍ പോയി.' കെ മുരളീധരന്‍ പറഞ്ഞു.

സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപി സംഭവസ്ഥലത്തെത്തി പ്രശ്‌നം പരിഹരിച്ചെന്നാണ് ബിജെപി സൈബര്‍ പോരാളികള്‍ പറയുന്നത്. സുരേഷ് ഗോപിയെ പൂരത്തിന്റന്ന് എവിടെയും കണ്ടില്ല. പുറം വേദനയാണെന്ന് പറഞ്ഞു പോയയാള്‍ പിന്നീട് സേവാഭാരതിയുടെ ആംബുലന്‍സില്‍ വന്ന് ഷോ കാണിച്ചു. എന്നിട്ട് സൈബര്‍ പ്രവര്‍ത്തകരെക്കൊണ്ട് പ്രശ്‌നം പരിഹരിച്ചു എന്ന് പറയിക്കുന്നതും ഹിഡന്‍ അജണ്ടയുടെ ഭാഗമാണെന്നും കെ മുരളീധരന്‍ പറഞ്ഞു. വോട്ടുകച്ചവടത്തിന് പൂരത്തെ മറയാക്കി. ഇത് അന്തര്‍ധാരയുടെ ഭാഗം. തൃശ്ശൂരില്‍ യുഡിഎഫ് വിജയിക്കും. ബിജെപി രണ്ടാം സ്ഥാനത്ത് വന്നാല്‍ ഉത്തരവാദി പിണറായി വിജയന്‍ ആയിരിക്കുമെന്നും കെ മുരളീധരന്‍ പറഞ്ഞു.

article-image

dsdsdsdsds

You might also like

Most Viewed