പാനൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ മരിച്ച ഷെറിലിന്‍റെ വീട്ടിലെത്തി സിപിഎം നേതാക്കൾ
പാനൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ മരിച്ച ഷെറിലിന്‍റെ വീട്ടിലെത്തി സിപിഎം നേതാക്കൾ. സിപിഎം പാനൂർ ഏരിയാ കമ്മിറ്റി അംഗം സുധീർ കുമാർ, ലോക്കൽ കമ്മിറ്റി അംഗം അശോകന്‍ എന്നിവരാണ് ഷെറിലിന്‍റെ വീട്ടിലെത്തിയത്. പാനൂർ സ്‌ഫോടനക്കേസിൽ പോലീസ് പ്രതി ചേർത്തിട്ടുള്ള വ്യക്തിയാണ് മരിച്ച ഷെറിൽ. ഇയാളുൾപ്പെടെ പത്ത് പർക്കാണ് ബോംബ് നിർമാണത്തിൽ പങ്കുണ്ടായിരുന്നതെന്നാണ് പോലീസിന്‍റെ കണ്ടെത്തൽ.
വ്യക്തികളെ അപായപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ ബോംബ് നിർമിച്ചപ്പോൾ പൊട്ടിത്തെറിച്ചെന്നാണ് എഫ്‌ഐആർ. സംഭവത്തിൽ ശനിയാഴ്ച നാൽ പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെല്ലാവരും സിപിഎം പ്രവർത്തരാണ്. ബോംബ് നിർമാണവുമായും ഇതിൽ ഉൾപ്പെട്ടവരുമായും പാർട്ടിക്ക് ഒരു ബന്ധവുമില്ലെന്ന് സിപിഎം ആവർത്തിക്കുന്നതിനിടെയാണ് സിപിഎം നേതാക്കൾ ഷെറിലിന്‍റെ സംസ്കാരച്ചടങ്ങിൽ പങ്കെടുത്തത്.
dfgdfg