സജിയുടെ രാജി സൂചിപ്പിക്കുന്നത് യുഡിഎഫിന്‍റെ പതനമാണെന്ന് ജോസ് കെ. മാണി


യുഡിഎഫ് കോട്ടയം ജില്ലാ ചെയർ‍മാന്‍ സ്ഥാനം രാജി വച്ച സജി മഞ്ഞക്കടമ്പിലിനെ പുകഴ്ത്തി കേരള കോൺഗ്രസ്−എം ചെയർമാൻ ജോസ് കെ.മാണി. നല്ല സംഘാടകനും പാർ‍ട്ടി പ്രവർ‍ത്തകനുമാണ് സജി. യുഡിഎഫിന് വേണ്ടി ഏറ്റവും കൂടുതൽ‍ ത്യാഗം ചെയ്ത് ഓടിനടന്ന ആളാണ്. അത് പോലും വകവയ്ക്കപ്പെടാതെ പോയെന്നും അദ്ദേഹം പറഞ്ഞു. 

സജിയുടെ രാജി സൂചിപ്പിപ്പിക്കുന്നത് യുഡിഎഫിന്‍റെ പതനമാണ്. സജി മാത്രമല്ല യുഡിഎഫിന്‍റെ നിരവധി നേതാക്കൾ‍ ആശങ്കയിലാണ്. ഇതുപോലെ ഇനിയും പലരും രാജിവയ്ക്കുമെന്നാണ് തനിക്ക് അറിയാൻ കഴിഞ്ഞത്. ഏത് പാർ‍ട്ടിയിലേക്കാണ് പോകേണ്ടതെന്ന് തീരുമാനിക്കേണ്ടത് സജിയാണെന്നും അദ്ദേഹം കൂട്ടിച്ചേർ‍ത്തു.

article-image

േുി

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed