ഡോ.ഷഹ്നയുടെ ആത്മഹത്യ ; റുവൈസിന്റെ പിജി പഠനം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തടഞ്ഞു


ഡോ.ഷഹ്നയുടെ ആത്മഹത്യ കേസിലെ പ്രതിയായ ഡോ. റുവൈസിന്റെ പിജി പഠനം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തടഞ്ഞു. പിജി പഠനത്തിന് പുനപ്രവേശനം നല്‍കണമെന്ന ഉത്തരവാണ് ഡിവിഷന്‍ ബെഞ്ച് തടഞ്ഞത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി. ഷഹ്നയുടെ മരണത്തിൽ പ്രതിയായ ഡോ. റുവൈസിന് മെഡിക്കൽ കോളജിൽ പഠനം തുടരാമെന്നുള്ള സിംഗിൾ ബെഞ്ചിന്റെ വിധിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് തടഞ്ഞത്.

തിരുവനന്തപുരം മെഡിക്കൽ കോളജ് പ്രിന്‍സിപ്പലിന്റെ അപ്പീലിലാണ് നടപടി.റുവൈസിനെതിരായ അച്ചടക്ക നടപടി തുടരാമെന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. സ്ത്രീധന പ്രശ്‌നത്തെ തുടർന്ന് വിവാഹം മുടങ്ങിയതിലുള്ള മനോവിഷമത്തിലാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിദ്യാർഥിനി ഡോ. ഷഹന ആത്മഹത്യ ചെയ്തത്. തിരുവനന്തപുരം മെഡിക്കൽ കോളജ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ ഒന്നാം പ്രതിയാണ് റുവൈസ്. കേസിൽ റുവൈസിന് കോടതി ജാമ്യം നൽകിയിരുന്നു.ഈ കേസിലാണ് ഡോ. റുവൈസിന്റെ പിജി പഠനം ആരോഗ്യ സർവകലാശാല വിലക്കിയത്.

article-image

ACDSDSAASADSASSA

You might also like

  • Straight Forward

Most Viewed