സുരേഷ് ഗോപിയെ അനുഗ്രഹിച്ചിട്ട് പത്മഭൂഷണ്‍ വേണ്ട; ചർച്ചയായി മകന്‍റെ കുറിപ്പ്


സുരേഷ് ഗോപിക്ക് വേണ്ടി പല വിഐപികളും അച്ഛനെ സ്വാധിനിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ആ ഗോപിയല്ല ഈ ഗോപിയെന്ന് മനസിലാക്കണമെന്നും കലാമണ്ഡലം ഗോപി ആശാന്‍റെ മകന്‍ രഘുരാജ്. ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെ ആയിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വലിയ ചര്‍ച്ചയായെങ്കിലും പിന്നാലെ പിൻവലിക്കപ്പെട്ടു.

സുരേഷ് ഗോപിക്ക് അനുഗ്രഹം നല്‍കണമെന്ന് പറഞ്ഞ് പ്രശസ്‌തനായ ഒരു ഡോക്‌ടർ ബന്ധപ്പെട്ടതായി രഘുരാജ് കുറിപ്പിൽ വ്യക്തമാക്കി. നിരസിച്ചപ്പോള്‍ പത്മഭൂഷണ്‍ വേണ്ടേ എന്നായിരുന്നു ചോദ്യമെന്നും കുറിപ്പിൽ പറയുന്നു. അങ്ങനെ തനിക്ക് പത്മഭൂഷണ്‍ കിട്ടേണ്ടെന്നായിരുന്നു ഗോപി ആശാന്‍റെ മറുപടിയെന്നും രഘുരാജ് കുറിച്ചു. ഇനിയും ബിജെപിക്കും കോണ്‍ഗ്രസിനും വേണ്ടി ആരും വീട്ടിലേക്ക് വരേണ്ടെന്നും ഇത് ഒരു അപേക്ഷയായി കൂട്ടിയാല്‍ മതിയെന്നും അദ്ദേഹം കുറിപ്പിൽ പറഞ്ഞിരുന്നു. വലിയ ചർച്ചയായതോടെയാണ് രഘുരാജ് പോസ്റ്റ് പിൻവലിച്ചത്.

article-image

asdddsa

You might also like

  • Lulu Exchange
  • Straight Forward

Most Viewed