വിധികർത്താവ് പി എൻ ഷാജിയുടേത് കൊലപാതകം, ഉത്തരവാദി എസ്എഫ്ഐ; കെ സുധാകരൻ
വിധികർത്താവ് പി എൻ ഷാജിയുടെ മരണത്തിന് ഉത്തരവാദി എസ്എഫ്ഐയെന്ന് കെ സുധാകരൻ. ഫലം അട്ടിമറിക്കാൻ എസ്എഫ്ഐ നിർണായക ഇടപെടൽ നടത്തിയെന്നും ആരോപണം. SFI സമ്മർദ്ദത്തിന് വഴങ്ങാത്തതാണ് ശത്രുതയ്ക്ക് കാരണം. അപമാനം സഹിക്കവയ്യാതെയാണ് ആത്‍മഹത്യ ചെയ്‌തത്. പി എൻ ഷാജിയുടേത് കൊലപാതകമാണ്. വിശദമായ അന്വേഷണം വേണമെന്നും കെ സുധാകരൻ വ്യക്തമാക്കി.
എന്നാൽ താൻ പണം വാങ്ങിയില്ലെന്നും നിരപരാധിയാണെന്നുമാണ് പിഎൻ ഷാജിയുടെ ആത്മഹത്യാകുറിപ്പ് കണ്ടെത്തി. കേസിൽ പൊലീസ് ഇന്ന് ചോദ്യം ചെയ്യാനിരിക്കെയായിരുന്നു യുവജനോത്സവത്തില്‍ കോഴ വാങ്ങി ഫലം അട്ടിമറിച്ചെന്ന ആരോപണത്തിന് വിധേയനായ വിധികര്‍ത്താവിനെ കണ്ണൂരിലെ വീട്ടില്‍ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസിലെ ഒന്നാം പ്രതിയാണ് വിധികർത്താവ് പി.എൻ.ഷാജി.
ഷാജിയുടെ ആത്മഹത്യാക്കുറിപ്പിൽ താൻ നിരപരാധിയാണെന്നും ഇതുവരേയും ഒരു പൈസയും വാങ്ങിയിട്ടില്ലെന്നും കുറിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിനായി ഇന്ന് തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് നോട്ടീസ് നൽകിയതിനിടയിലായിരുന്നു ഷാജിയുടെ ആത്മഹത്യ. കേസിലെ മറ്റ് പ്രതികളായ രണ്ട് നൃത്തപരിശീലകരും ഒരു സഹായിയും ഇന്ന് പോലീസിന് മുന്നിൽ ഹാജരാകും.
അതേസമയം വിധികർത്താവിന്റെ മരണത്തിന് എസ്എഫ്ഐ ആണ് ഉത്തരവാദി എന്നാരോപിച്ച് എബിവിപി രംഗത്തെത്തി.
fgddfdfgdfgdfgdfg
