ആരോഗ്യ സർവകലാശാല ഉത്തരവിന് സ്റ്റേ; ഡോ. ഷഹനകേസ് പ്രതി റുവൈസിന് മെഡിക്കൽ കോളജിൽ പഠനം തുടരാം


ഡോ. ഷഹനയുടെ ആത്മഹത്യ കേസിലെ പ്രതി ഡോ. റുവൈസിന് മെഡിക്കൽ കോളജിൽ പഠനം തുടരാം. പിജി പഠനം വിലക്കിയ ആരോഗ്യ സർവകലാശാല ഉത്തരവിന് സ്റ്റേ. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റേതാണ് ഉത്തരവ്. ഡോ. ഷഹനയുടെ ആത്മഹത്യ കേസിലെ പ്രതിയാണ് ഡോ. റുവൈസ്. പഠനം തുടരാനായില്ലെങ്കിൽ പരിഹരിക്കാനാകാത്ത നഷ്ടമുണ്ടാകും. ഒരാഴ്ചയ്ക്കകം പുനപ്രവേശനം നൽകണമെന്നും ഹൈക്കോടതി പറഞ്ഞു. അനിഷ്ട സംഭവങ്ങൾ കോളജ് അധികൃതർ തടയണമെന്നും നിർദ്ദേശമുണ്ട്.

ഷഹനയുടെ ആത്മഹത്യയിൽ പങ്കില്ലെന്നും മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസെന്നുമാണ് റുവൈസ് ജാമ്യ ഹർജിയിൽ ആരോപിച്ചിരുന്നത്. പൊലീസിനെ വിമർശിച്ചതിന്റെ പ്രതികാരമാണ് തന്റെ അറസ്റ്റെന്നും കോടതിയിൽ റുവൈസിന്റെ അഭിഭാഷകൻ വാദിച്ചിരുന്നു. പഠനത്തിന് ശേഷം വിവാഹം നടത്താനാണ് തീരുമാനിച്ചതെന്നും എന്നാൽ വിവാഹം വേഗം വേണമെന്ന് ഷഹന നിർബന്ധിച്ചിരുന്നതായും റുവൈസിന്റെ ജാമ്യാപേക്ഷയിലുണ്ടായിരുന്നു.

article-image

qsqQSSasAS

You might also like

  • Straight Forward

Most Viewed