സിഎഎ ചട്ടം നടപ്പിലാക്കുന്നതിനെതിരെ രമേശ് ചെന്നിത്തലയും സുപ്രിംകോടതിയിൽ


പൗരത്വനിയമ ഭേദഗതിയില്‍ രാജ്യവ്യാപകമായി പ്രതിഷേധം തുടരുകയാണ്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളുമെല്ലാം പ്രതിഷേധത്തില്‍ ഭാഗമാകുന്നുണ്ട്. കേരളത്തില്‍ യുഡിഎഫ്- എല്‍ഡിഎഫ് മുന്നണികളും സഖ്യകക്ഷികളുമെല്ലാം പ്രതിഷേധത്തിലുണ്ട്. ഇതിനിടെ സിഎഎ നടപ്പിലാക്കുന്നതിനെതിരെ രമേശ് ചെന്നിത്തലയും സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നു. സിഎഎ ചട്ടം മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രമേശ്‌ ചെന്നിത്തല പ്രത്യേക ഹർജി നൽകും. നിലവിൽ പൗരത്വ ഭേദഗതിക്കെതിരേ സമർപ്പിച്ച ഹർജിയോടൊപ്പമാണ് പുതിയ ഹർജിയും നൽകുന്നത്.

ഇന്ത്യ മുന്നണി അധികാരത്തിൽ വന്നാൽ ഈ വിജ്ഞാപനവും നിയമവും ആദ്യത്തെ നടപടിയെന്ന നിലയിൽ റദ്ദാക്കുമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സി.എ.എ നിയമം രാജ്യത്തിന്റെ മതേതര സംവിധാനത്തിനു നേരെയുള്ള അങ്ങേയറ്റത്തെ കടന്നാക്രമണമാണ്. നരേന്ദ്ര മോദിയും അമിത് ഷായും രാജ്യത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണ്. ഒരു കാരണവശാലും ഇത് അംഗീകരിക്കില്ല. കേരളം ഒറ്റക്കെട്ടായി നിന്ന് കൊണ്ട് എതിർക്കണം. ഇത് രാജ്യത്തെ മതപരമായി ഭിന്നിപ്പിക്കാനും മതന്യൂനപക്ഷങ്ങൾക്കിടയിൽ ആശങ്ക വർധിപ്പിക്കാനുള്ള നടപടിയാണെന്നും ചെന്നിത്തല വ്യക്തമാക്കിയിരുന്നു.

ഇന്നും പലയിടങ്ങളിലും പ്രതിഷേധം നടത്താനാണ് മുന്നണികളുടെയും പാര്‍ട്ടികളുടെയും സംഘടനകളുടെയുമെല്ലാം തീരുമാനം. ഡൽഹിയിൽ ഇന്നും പ്രതിഷേധം സജീവമായി തുടരും. ഇന്നലെ ഡൽഹി സര്‍വകലാശാലയില്‍ പ്രതിഷേധിച്ച മുപ്പതിലധികം വിദ്യാര്‍ത്ഥികളെ ക്യാംപസില്‍ കയറി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ ഇന്നും പ്രതിഷേധം തുടരാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം.

article-image

dssadsadsadssa

You might also like

  • Straight Forward

Most Viewed