ദേശീയഗാനം തെറ്റിച്ചുപാടി; പാലോട് രവിക്കെതിരെ പരാതി നൽകി BJP


സമരാഗ്നി സമാപന സമ്മേളന വേദിയിൽ ദേശീയ ഗാനം തെറ്റിച്ചുപാടിയ ഡിസിസി അധ്യക്ഷൻ പാലോട് രവിക്കെതിരെ പരാതി നൽകി ബിജെപി. മൈക്കിനടുത്തേക്ക് വന്ന് ദേശീയഗാനം തെറ്റിച്ച് പാടുന്ന പാലോട് രവിയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തെറ്റിയെന്ന് മനസ്സിലായതോടെ ടി സിദ്ദിഖ് ഇടപെടുകയും സി.ഡി. ഇടാമെന്ന് പറയുന്നതും കാണാം.

അമളി പറ്റിയത് തിരിച്ചറിഞ്ഞ ടി. സിദ്ദിഖ് എം.എൽ.എ ഉടൻ തന്നെ ഇടപെട്ട് ‘പാടല്ലേ’എന്ന് പറഞ്ഞ് പിന്തിരിപ്പിക്കുകയായിരുന്നു. തിരുവനന്തപുരത്ത് ഇന്നലെ വൈകീട്ട് നടന്ന ചടങ്ങിലായിരുന്നു സംഭവം. സമ്മേളനത്തിൽ നന്ദിപ്രസംഗം അവസാനിച്ചശേഷം പാലോട് രവി മൈക്ക് മുന്നിലേക്ക് എത്തി, എല്ലാവരും എഴുന്നേൽക്കാൻ ആവശ്യപ്പെടുകയും ദേശീയഗാനം തെറ്റിച്ച് ആലപിക്കുകയുമായിരുന്നു. പാടുന്നതിനൊപ്പം പാലോട് രവി കൈ കൊട്ടുകയും ചെയ്തു.

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പാലോട് രവി ദേശീയഗാനം തെറ്റിച്ചുപാടിയത്. ആലിപ്പറ്റ ജമീലയാണ് ദേശീയഗാനം തിരുത്തിപാടിയത്.

article-image

dfsdfgdfgf

You might also like

  • Straight Forward

Most Viewed