സിദ്ധാർത്ഥിന്റെ കൊല ആത്മഹത്യയാക്കി, പ്രതികളെ കൽപ്പറ്റ CPIM ഓഫീസിൽ സംരക്ഷിച്ചു; ഗുരുതര ആരോപണവുമായി ചെന്നിത്തല


വയനാട് പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥൻ ജീവനൊടുക്കിയ സംഭവത്തിൽ ഗുരുതര ആരോപണവുമായി രമേശ് ചെന്നിത്തല രംഗത്ത്. കൊലപാതകം ആത്മഹത്യയാക്കി മാറ്റിയെന്നും പ്രതികളെ കൽപ്പറ്റ CPIM ഓഫീസിൽ സംരക്ഷിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോട്ടിൽ കൊലപാതകമാണ് എന്ന സൂചന വ്യക്കമായി നൽകുന്നുണ്ട്. കേരളത്തിലെ കലായങ്ങളെ മാർക്സിസ്റ്റ് പാർട്ടി ഗുണ്ടാ കേന്ദ്രങ്ങൾ ആക്കുകയാണ്.

കോളേജിൽ ഇടിമുറി ഉണ്ട്. ഇടിമുറിയിൽ SFIയുടെ നേതൃത്വത്തിൽ ശാരീരികമായി ഉപദ്രവിക്കും. ആൾക്കൂട്ട കൊലപാതകം നടത്തിയത് SFI ആണ്.
മുൻപ് കോളേജിൽ ബൈക്ക് അപകടത്തിൽ മരിച്ച വിദ്യാർത്ഥിയുടെ മാതാവ് ആത്മഹത്യ ചെയ്ത സംഭവം പുനരന്വേഷണം നടത്തണം.
ഭരണത്തിൻ്റെ തണലിൽ ആണ് എല്ലാം നടക്കുന്നത്. DySP യെ സി.പി.എം നേതാക്കൾ ഭീഷണിപ്പെടുത്തിയിരിക്കുകയാണ്. നാളെ കോളേജ് സന്ദർശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സിദ്ധാർത്ഥിന്റെ മരണം കൊലപാതകമാണെന്ന സംശയത്തിലാണ് കുടുംബവും സഹപാഠികളും. തൂങ്ങി മരിച്ചതിന്റെ പാടുകൾക്ക് പുറമേ സിദ്ധാർത്ഥിന്റെ കഴുത്തിൽ രണ്ട് ദിവസം പഴക്കംചെന്ന മുറിവും ഉണ്ടായിരുന്നു. ഇതിന് പുറമേ വയറിലും നെഞ്ചിലും ഉൾപ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മർദ്ദനത്തിന്റെ അടയാളങ്ങളുണ്ട്.

article-image

aadsdfdfdf

You might also like

  • Straight Forward

Most Viewed