മറയൂർ കൊലപാതകം; പ്രതി പിടിയിൽ


മറയൂർ കൊലപാതക കേസിൽ പ്രതി പിടിയിൽ. കാന്തല്ലൂർ മേഖലയിലെ ഡ്രൈവർമാരാണ് പ്രതിയെ കണ്ടെത്തി പൊലീസിൽ വിവരമറിയിച്ചത്. കൃത്യത്തിനു ശേഷം ഓടി രക്ഷപെട്ട പ്രതി കാന്തല്ലൂർ കാരയൂരിൽ റോഡ്‌ സൈഡിൽ ഒളിച്ചിരിക്കുകയായിരുന്നു. തമിഴ്നാട് പൊലീസിൽ നിന്നും എസ്ഐ ആയി വിരമിച്ച കോട്ടക്കുളം സ്വദേശി ലക്ഷ്മണൻ ആണ് കൊല്ലപ്പെട്ടത്. മറയൂർ കോട്ടക്കുളത്താണ് സംഭവം നടന്നത്. ലക്ഷ്മണന്റെ സഹോദരിയുടെ മകൻ ശിവ എന്ന അരുൺ ആണ് കൊലപാതകം നടത്തിയത്. കുടുംബ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൃത്യം നടത്തിയ ശേഷം പ്രതി ഓടി രക്ഷപെട്ടു.

ഫോൺ സംബന്ധിച്ച തർക്കമാണ് പെട്ടന്നുള്ള പ്രകോപനത്തിന് ഇടയാക്കിയതെന്നാണ് സൂചന. ലക്ഷമണന്റെ കൈവശം ഉണ്ടായിരുന്ന ശിവയുടെ ഫോൺ പൊട്ടി പോയിരുന്നു. പുതിയത് വാങ്ങി നൽകാമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ മദ്യപിച്ചു വീട്ടിൽ എത്തിയ ശിവ പ്രകോപനം ഉണ്ടാക്കുകയും വീടിന്റെ മുൻവശത്തു വെച്ച് ലക്ഷ്മണനെ വെട്ടി വീഴ്ത്തുകയുമായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ ലക്ഷമണന്റെ മക്കൾ റോഡിൽ കിടക്കുകയായിരുന്ന ലക്ഷമണനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിയ്ക്കാനായില്ല. ഓടി രക്ഷപെട്ട പ്രതിയ്ക്കായി തിരച്ചിൽ ആരംഭിച്ചു.

article-image

ിുപിുിുപിുപ

You might also like

  • Straight Forward

Most Viewed