ജോണി നെല്ലൂർ കേരള കോൺഗ്രസ് എമ്മിലേക്ക് തിരിച്ചുവരുന്നു; പ്രഖ്യാപനം ഇന്ന്


ജോണി നെല്ലൂർ കേരള കോൺഗ്രസ് എമ്മിലേക്ക് തിരിച്ചുവരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പോടെ കേരള കോൺഗ്രസ്‌ എമ്മിന്റെ ഭാഗമാകും. ഇത് സംബന്ധിച്ച് ജോണി നെല്ലൂർ ജോസ് കെ മാണിയുമായി ധാരണയിലെത്തി. നേരത്തെ നാഷണൽ പ്രോഗ്രസീവ്‌ പാർട്ടി എന്ന കർഷകമുന്നണിയുടെ ഭാഗമായിരുന്നു ജോണി നെല്ലൂർ. പിന്നീട് സജീവ രാഷ്ട്രീയം ഉപേക്ഷിക്കുകയായിരുന്നു. കേരള കോൺഗ്രസ് എമ്മിലേക്ക് തിരിച്ചെത്തുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടാകും.

കേരള കോൺഗ്രസ് എമ്മിലൂടെയാണ് ജോണി നെല്ലൂർ നിയമസഭയിലെത്തുന്നത്. കേരള കോൺഗ്രസിന്റെ മൂവാറ്റുപുഴ മണ്ഡലം പ്രസിഡന്റായിരുന്നു. പിന്നീട് ടി എം ജേക്കബ് പാർട്ടി രൂപീകരിച്ചപ്പോൾ 1996, 2001 കാലങ്ങളിൽ എംഎൽഎയും ചെയർമാനുമായി. ഔഷധിയുടെ ചെയർമാനായും ജോണി നെല്ലൂർ പ്രവർത്തിച്ചു. കേരള കോൺഗ്രസ് ജോസഫിൽ ചേർന്ന ജോണി നെല്ലൂർ പിന്നീട് എൻപിപി എന്ന പുതിയ പാർട്ടി രൂപീകരിച്ചു. ക്രൈസ്തവരുടെ വക്താക്കൾ എന്ന നിലയിലായിരുന്നു പാർട്ടി പ്രഖ്യാപനം. മൂന്ന് പതിറ്റാണ്ട് നീണ്ട യുഡിഎഫ് ബന്ധം അവസാനിപ്പിച്ചായിരുന്നു പുതിയ പാർട്ടിയുടെ രൂപീകരണം. എന്നാൽ പാർട്ടി ബിജെപിയുടെ ഭാഗമാകാനാണെന്ന വിമർശനമുയർന്നതോടെ അദ്ദേഹം പാർട്ടി വിടുകയായിരുന്നു. സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങി വരികയാണെന്നും ഏത് പാർട്ടിയിലേക്കാണ് പോകുന്നതെന്ന് തീരുമാനിച്ചിട്ടില്ലെന്നും ജോണി നെല്ലൂർ മുന്‍പ് പ്രതികരിച്ചിരുന്നു.

article-image

adsdsdsds

You might also like

  • Straight Forward

Most Viewed