ഗവര്‍ണറുടെ പരിപാടിയില്‍ നിന്നും വിട്ടുനിന്ന് കാലിക്കറ്റ് വൈസ് ചാന്‍സലര്‍


മലപ്പുറം: ഗവര്‍ണറുടെ പരിപാടിയില്‍ നിന്നും വിട്ടുനിന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വിസി എം.കെ. ജയരാജ്. ആരോഗ്യപ്രശ്‌നങ്ങൾ എന്നാണ് അദ്ദേഹം നല്‍കുന്ന വിശദീകരണം. സനാതന ധര്‍മവും പീഠവും ഭാരതീയ വിചാരകേന്ദ്രവും സംഘടിപ്പിക്കുന്ന "ശ്രീനാരായണ ഗുരു നവോഥാനത്തിന്‍റെ പ്രവാചകന്‍' എന്ന സെമിനാറില്‍ പങ്കെടുക്കാനാണ് ഗവര്‍ണര്‍ എത്തിയത്.

അതേസമയം, കാമ്പസിലെത്തിയ ഗവര്‍ണര്‍ക്കെതിരേ പ്രതിഷേധവുമായി എസ്എഫ്‌ഐയും ഇടതുപക്ഷ സംഘടനകളും രംഗത്തെത്തി. കറുത്ത വസ്ത്രമണിഞ്ഞ് കറുത്ത ബലൂണുകള്‍ ഉയര്‍ത്തി പ്രതിഷേധ റാലിയായിട്ടാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ എത്തിയത്.

article-image

dsaadsdsdsdfsdfsdfsdfs

You might also like

  • Straight Forward

Most Viewed