എം.വി ഗോവിന്ദന്‍ നൽ‍കിയ അപകീർ‍ത്തി കേസിൽ സ്വപ്ന സുരേഷിന് തിരിച്ചടി


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നൽ‍കിയ അപകീർ‍ത്തി കേസിൽ‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടാൽ‍ സ്വപ്ന സുരേഷ് ഹാജരാകണമെന്ന് ഹൈക്കോടതി. തളിപറമ്പ് പോലീസ് നോട്ടീസയച്ചത് ചോദ്യം ചെയ്ത് സ്വപ്ന നൽ‍കിയ ഹർ‍ജി തള്ളിയാണ് ജസ്റ്റീസ് പി.വി.കുഞ്ഞികൃഷ്ണന്‍റെ ഉത്തരവ്. അന്വേഷണ ഉദ്യോഗസ്ഥന്‍ നോട്ടീസ് നൽ‍കിയാൽ‍ പ്രതി ഹാജരാകണം. പ്രതിയുടെ പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ചെല്ലേണ്ട ആവശ്യമില്ല. 

കണ്ണൂരിൽ‍ പോയാൽ‍ ഭീഷണിയുണ്ടെന്നാണ് സ്വപ്നയുടെ വാദം. അങ്ങനെയുണ്ടങ്കിൽ‍ അപേക്ഷ നൽ‍കിയാൽ‍ ഹർ‍ജിക്കാരിക്ക് ശാരീരക ഉപദ്രവമുണ്ടാകില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ഉറപ്പാക്കണമെന്നും കോടതി നിർ‍ദേശിച്ചു. നേരത്തെ നൽ‍കിയ നോട്ടീസിന്‍റെ കാലാവധി കഴിഞ്ഞെങ്കിൽ‍ സമയം നിശ്ചയിച്ച് പുതുക്കിയ നോട്ടീസ് നൽ‍കാനും കോടതി ഉത്തരവിട്ടു.

article-image

jhgjhgj

You might also like

  • Straight Forward

Most Viewed