സൈനബയുടെ കൊലപാതകം: സമദിന്റെ കൂട്ടുപ്രതി സുലൈമാൻ സേലത്ത് പിടിയിൽ

കോഴിക്കോട് വെള്ളിപറമ്പ് സ്വദേശി സൈനബയെ കൊലപ്പെടുത്തിയ കേസിലെ കൂട്ടുപ്രതി സുലൈമാനും പിടിയിൽ. സേലത്ത് വെച്ചാണ് ഇയാൾ പിടിയിലായത്. സുലൈമാനുമായി പോലീസ് സംഘം കോഴിക്കോടേക്ക് പുറപ്പെട്ടിട്ടുണ്ട്. അറസ്റ്റിലായ മുഖ്യപ്രതി സമദിനെ ഇന്നലെ കോടതി റിമാൻഡ് ചെയ്തിരുന്നു. സൈനബയെ കാറിൽ കയറ്റി കൊണ്ടുപോയി കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി നാടുകാണി ചുരത്തിൽ തള്ളിയെന്നാണ് സമദിന്റെ മൊഴി
ഏഴാം തീയതിയാണ് സൈനബയെ കാണാതായത്. ഭർത്താവിന്റെ പരാതിയിൽ പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് സമദ് നേരിട്ട് പോലീസ് സ്‌റ്റേഷനിലെത്തി താനും സുഹൃത്തും ചേർന്ന് സൈനബയെ കൊലപ്പെടുത്തിയെന്ന കാര്യം വെളിപ്പെടുത്തുന്നത്. സൈനബയുടെ പക്കലുള്ള സ്വർണാഭരണങ്ങൾക്ക് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്നാണ് സമദിന്റെ മൊഴി.
േോോ്േോേ്ോ്േ