കണ്ണൂരില്‍ മാവോയിസ്റ്റുകൾക്കായി തിരച്ചിൽ ഊ‍ർജ്ജിതമാക്കി തണ്ടർബോൾട്ടും പൊലീസും


കണ്ണൂർ: ഇരിട്ടി ഉരുപ്പുംകുറ്റിയിൽ മാവോയിസ്റ്റുകൾക്കായി തണ്ടർബോൾട്ടും പൊലീസും തിരച്ചിൽ ഊർജ്ജിതമാക്കി. തിങ്കളാഴ്ച രാത്രി വീണ്ടും വെടിവെപ്പ് നടന്നിരുന്നു. പരിശോധനയ്ക്കായി രാത്രി വനത്തിൽ തുടർന്ന തണ്ടർബോർട്ട് സംഘമാണ് മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടിയത്.

ഇരിട്ടിയില്‍ മാവോയിസ്റ്റുകൾക്കായി തിരച്ചിൽ ഊ‍ർജ്ജിതമാക്കി തണ്ടർബോൾട്ടും പൊലീസും ഇരിട്ടിയില്‍ മാവോയിസ്റ്റുകളും പൊലീസും ഏറ്റുമുട്ടിയെന്ന് സംശയം പിന്നാലെ തണ്ടർബോൾട്ടിന്റെ ഒരു സംഘം കൂടി വനത്തിൽ തിരച്ചിൽ ആരംഭിച്ചു. ഇന്ന് രാവിലെ മുതൽ തണ്ടർബോൾട്ടിന്റെയും തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെയും നേതൃത്വത്തിലുള്ള കൂടുതൽ സേനാംഗങ്ങൾ വനത്തിൽ തിരച്ചിൽ നടത്തും. കഴിഞ്ഞ ദിവസം രണ്ട് തവണയായി മാവോയിസ്റ്റും തണ്ടർബോൾട്ടും തമ്മിൽ ഏറ്റുമുട്ടൽ നടന്നെങ്കിലും മാവോയിസ്റ്റ് സംഘത്തിലെ ആരെയും കസ്റ്റഡിയിലെടുക്കാൻ കഴിഞ്ഞിട്ടില്ല. ഏറ്റുമുട്ടലിന് ശേഷം ഇവർ രക്ഷപ്പെടുകയാണുണ്ടായത്.

അതേസമയം കരിക്കോട്ടക്കരി ഉരുപ്പുംകുറ്റി മേഖലയില്‍ മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടും തമ്മില്‍ വീണ്ടും വെടിവെയ്പ്പ് നടന്നതായി റിപ്പോര്‍ട്ടുണ്ട്. വെടിയൊച്ചകള്‍ കേട്ടതായി നാട്ടുകാരാണ് പറഞ്ഞത്. ഇന്നലെ രാവിലെയും എട്ടംഗ മാവോയിസ്റ്റ് സംഘം ഈ മേഖലയില്‍ തണ്ടര്‍ബോള്‍ട്ട് സംഘത്തിനെതിരെ വെടിവെയ്പ്പ് നടത്തിയിരുന്നു. തണ്ടര്‍ബോള്‍ട്ട് സംഘത്തിന്റെ ഭാഗത്ത് നിന്നും പ്രത്യാക്രമണവും ഉണ്ടായിരുന്നു.

article-image

saadsadsadsadsads

You might also like

Most Viewed